സ്റ്റെതസ്കോപ്പുമായി കറങ്ങിയ 'ഡോക്ടറെ' പൊലിസ് പിടിച്ചു!
മഞ്ചേരി: മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്കു സമീപത്തു ഡോക്ടറെന്നു തോന്നിപ്പിച്ചു സ്റ്റെതെസ്കോപ്പുമായി കറങ്ങി നടന്നയാളെ പിടികൂടി പൊലിസിലേല്‍പ്പിച്ചു. കൊണ്ടോട്ടി പറമ്പില്‍പീടിക സ്വദേശിയായ യുവാവാണ് മെഡിക്കല്‍ കോളജില്‍ സ്റ്റെതെസ്കോപ്പുമായി രോഗികള്ക്കിടയിലൂടെ കറങ്ങിനടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.രോഗികളും പരിസരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഇയാളുമായി സംസാരിക്കുകയും സംശയം തോന്നിയപ്പോള്‍ ആശുപത്രി അധികൃതരെ അറിയിച്ചു പൊലിസിനു കൈമാറുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗത്തില്‍ കാലിന്റെ ചികിത്സയ്ക്കായി ഡോക്ടറെ കാണാന്‍ വരാറുണ്ടെന്നും കൈയിലുള്ള സ്റ്റെതസ്കോപ്പ് നേരത്തെ പാലിയേറ്റീവില്‍ സേവനം ചെയ്തിരുന്ന സുഹൃത്ത് മുഖാന്തിരം ലഭിച്ചതാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സ്റ്റെതസ്കോപ്പ് കൈയില്‍ കരുതിയതിന്റെ കാരണം വ്യക്തമല്ല. വൈകിട്ടോടെ ഇയാളെ പൊലിസ് സുഹൃത്തുക്കളോടൊപ്പം പറഞ്ഞുവിട്ടു. കേസെടുത്തിട്ടില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിക്കകത്തു കയറിയ ഇയാള്‍ രോഗികളെ പരിശോധിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."