മഹാരാഷ്ട്ര മുന്മന്ത്രിയെ കോണ്‍ഗ്രസ് പുറത്താക്കി
മുംബൈ: മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ സതീഷ് ചതുര്‍വേദിയെ കോണ്‍ഗ്രസ് പുറത്താക്കി. കഴിഞ്ഞവര്‍ഷം നടന്ന നാഗ്പുര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിമതരെ മത്സരിപ്പിക്കാന്‍ സഹായിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടേതാണ് നടപടി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ തോല്പ്പിക്കാനായി വിമത സ്ഥാനാര്‍ഥികളെ പിന്തുണച്ചുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കുന്നുവെന്നാണ് ചതുര്‍വേദിക്കു നല്കിയ കത്തില്‍ പറയുന്നത്.
ഇക്കാര്യത്തില്‍ നേരത്തെ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി ലഭിക്കാത്തതോടെ പുറത്താക്കുകയായിരുന്നു.
നാഗ്പുര്‍ ഡി.സി.സി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ചുതുര്‍വേദി പ്രതികരണം അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."