സഊദി പൗരന്റെ ഒസ്യത്ത് യാഥാര്‍ഥ്യമായി: ഹമീദ് ലബ്ബയെ കൊളംബോയില്‍ ചായക്കടയില്‍ കണ്ടെത്തി
റിയാദ്: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ തൊഴിലാളിയായിരുന്ന ശ്രീലങ്കന്‍ സ്വദേശിക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സഊദി പൗരന്റെ ഒസ്യത്ത് യാഥാര്‍ഥ്യമായി. അദ്ദേഹത്തിന് നല്‍കാനായി അന്തരാവകാശിയുടെ പക്കല്‍ പതിനൊന്നായിരം റിയാല്‍ ഏല്‍പ്പിച്ചെങ്കിലും ഹമീദ് ലബ്ബയെന്ന ശ്രീലങ്കന്‍ സ്വദേശിയെ കണ്ടെത്തുക ഏറെ പ്രയാസമായിരുന്നു. ഒടുവില്‍ മാധ്യമങ്ങളുടെ സഹായത്തോടെ ഹമീദ് ലബ്ബയെ കണ്ടെത്തി. കൊളംബോയിലെ ചായക്കടയില്‍.
22 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വീട്ടു ജോലിക്കാരനായിരുന്ന ശ്രീലങ്കന്‍ സ്വദേശിക്ക് ആനുകൂല്യങ്ങള്‍ നല്‍കി മാതൃക തീര്‍ത്തു സഊദി പൗരന്റെ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. അതും സ്‌പോണ്‍സര്‍ മരിച്ച ശേഷം അന്തരാവകാശികള്‍ മുഖേനയാണ് ശ്രമം ആരംഭിച്ചത്. ആറു വര്‍ഷം മുന്‍പ് മരിച്ച ശുക്ര്‍ സാലിം അല്‍ ശമ്മരിയെന്ന സഊദി സ്‌പോണ്‍സറുടെ കീഴിലുണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശിക്കാണ് ജോലിയില്‍ നിന്നും വിരമിച്ചു 22 വര്‍ഷത്തിനു ശേഷം അനന്തരാവകാശി ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള സേവന ആനുകൂല്യങ്ങളായ 11000 റിയാല്‍ (455283 ശ്രീലങ്കന്‍ രൂപ) നല്‍കിയത്.
[caption id="attachment_490948" align="alignleft" width="230"] പഴയ കാല ഫോട്ടോ[/caption]1987 മുതല്‍ 1996 വരെയുള്ള 9 വര്‍ഷമാണ് ശ്രീലങ്കന്‍ സ്വദേശിയായ മുഹമ്മദ് സിസാന്‍ ഹമീദ് ലബ്ബയ് വീട്ടു ഡ്രൈവറായി ശുക്ര്‍ സ്വൈലിം അല്‍ ശമ്മരിയെന്ന സഊദിയുടെ കീഴില്‍ ജോലി ചെയ്തത്. തുടര്‍ന്ന് 1996 ല്‍ സേവനം അവസാനിപ്പിച്ച് ഇദ്ദേഹം ശ്രീലങ്കയിലേക്ക് തിരിക്കുകയായിരുന്നു. ആറു വര്‍ഷം മുന്‍പ് സ്‌പോണ്‍സര്‍ മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വസ്വിയ്യത് പ്രകാരമാണ് അനന്തരവന്‍ അബ്ദുല്ല ഈ തുക നല്‍കാനായി റിയാദിലെ ശ്രീലങ്കന്‍ എംബസിയെ സമീപിച്ചത്. ഡ്രൈവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് നേരിട്ടോ അല്ലെങ്കില്‍ കുടുംബംങ്ങള്‍ക്കോ തുക നല്‍കണമെന്ന് എംബസിയോട് ആവശ്യപ്പെട്ടതായി അബ്ദുല്ല പറഞ്ഞു. ഉടന്‍ തന്നെ എംബസി പണം ശ്രീലങ്കന്‍ ബ്യുറോ ഓഫ് ഫോറിന്‍ എംപ്ലോയ്‌മെന്റ്‌നു കൈമാറിയിരുന്നു.
എന്നാല്‍, ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശ്രീലങ്കന്‍ മന്ത്രാലയം ആരംഭിച്ചിരിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കൊളംബോയില്‍ കണ്ടെത്തിയത്. ഇവിടെ ബന്ദാവയില്‍ ഒരു ചായക്കട നടത്തി വരികയാണ് ഹമീദ് ലബ്ബ. കൊളംബോയിലെ അസ്മ ട്രാവല്‍സ് എം ഡി റിഹാന്‍ റാസിഖ് ആണ് ഇദ്ദേഹത്തെ കണ്ടെത്തി അധികൃതരെ വിവരമറിയിച്ചത്. നീണ്ട 22 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പഴയ അഡ്ഡ്രസില്‍ ഉള്ളവരെ കണ്ടെത്തനാനുള്ള പ്രയാസം മന്ത്രാലയത്തെ ഏറെ കുഴക്കിയിരുന്നു. ഇതിനിടയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."