കുവൈത്ത് കെ.എം.സി.സിയുടെ സമൂഹ വിവാഹം നാളെ
കോഴിക്കോട്: കുവൈത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം (റൂബി- 2018) നാളെ നടക്കും. വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി ഓഡിറ്റോറിയത്തിലാണ് പരിപാടി. കമ്മിറ്റിയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്.
ഇരുപത് വിവാഹങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ നടക്കുക. വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്കാണ് കമ്മിറ്റി മംഗല്യസൗഭാഗ്യമൊരുക്കിയിരിക്കുന്നത്. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ സമൂഹവിഭാഗത്തിന് മുഖ്യ കാര്‍മികത്വം വഹിക്കും. നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാംപുകള്‍, സ്നേഹസംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സമൂഹ വിവാഹത്തോടെയാണ് നാല്പതാം വാര്‍ഷികം അവസാനിക്കുന്നത്. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷറഫുദ്ദീന് കണ്ണേത്ത്, സിറാജ് എരഞ്ഞിക്കല്‍, മുഹമ്മദ് അസ്ലം, പി.വി ഇബ്രാഹിം കുട്ടി, ഫാസില്‍ കൊല്ലം, എം.വി സിദ്ദീഖ് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."