നഴ്‌സുമാരുടെ സമരം: ചേര്‍ത്തല കെ.വി.എം ആശുപത്രി മാനേജ്‌മെന്റിന്റെ ഹരജി തള്ളി
ന്യൂഡല്‍ഹി: നഴ്‌സുമാരുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല കെ.വി.എം ആശുപത്രി മാനേജ്‌മെന്റ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. സമരക്കാരെ നീക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലേക്കുള്ള വാഹനങ്ങളെയും രോഗികളെയും തടയരുതെന്ന മുന്‍സിഫ് കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന വാദം പരിഗണിച്ചാണ് ഹരജി സുപ്രിംകോടതി തള്ളിയത്.
സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിംകോടതി നിരസിച്ചു. സമരക്കാരായ നഴ്‌സുമാര്‍ ആശുപത്രിക്കുപുറത്ത് തെമ്മാടികളെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലിസ് ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. എന്നാല്‍, ക്രമസമാധാനപ്രശ്‌നം ഉണ്ടായാല്‍ ഉചിതമായ നിയമനടപടി പൊലിസ് സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."