ഓഖി: വീഴ്ച അന്വേഷിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി ഇടപെട്ടില്ല
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും ഉണ്ടായ വീഴ്ചകള്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കാന്‍ നിര്‍ദേശം കൊടുക്കണമെന്ന ആവശ്യത്തില്‍ സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ചു. ഇതുസംബന്ധിച്ച് ലത്തീന്‍ കത്തോലിക്കാ രൂപതയാണ് ഹരജി നല്‍കിയത്. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ചപറ്റി, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍നിന്ന് പണംവകമാറ്റി, മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം നല്കാന് നീക്കം നടന്നു തുടങ്ങിയ വിഷയങ്ങളെല്ലാം അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ഇന്നലെ പ്രാഥമികവാദംപോലും കേള്‍ക്കാതെയാണ് ഹരജിയിലെ ആവശ്യങ്ങള്‍ കീഴ്ക്കോടതിയില്‍ ഉന്നയിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."