അംഗസംഖ്യയില്‍ വര്‍ധന കീഴ്ഘടകങ്ങളുടെ എണ്ണവും കൂടി
തൃശ്ശൂര്‍: സി.പി.എമ്മിന്റെ അംഗസംഖ്യയില്‍ വലിയ വര്‍ധന. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം ഇതുവരെ മൊത്തം അംഗങ്ങളുടെ എണ്ണത്തില്‍ 57,881 പേരുടെ വര്‍ധനയാണ് ഉണ്ടായത്.
2014ല്‍ സമ്മേളനം നടക്കുമ്പോള്‍ 3,61,680 പൂര്‍ണ മെമ്പര്‍മാരും 43,911 കാന്‍ഡിഡേറ്റ് മെമ്പര്‍മാരും ഉള്‍പെടെ 4,05,591 മെമ്പര്‍മാരാണ് ഉണ്ടായിരുന്നത്. 2017ലെ കണക്കുപ്രകാരം കേരളത്തില്‍ 4,03,638 പൂര്‍ണ മെമ്പര്‍മാരും 59,834 കാന്‍ഡിഡേറ്റ് മെമ്പര്‍മാരും ഉള്‍പെടെ 4,63,472 മെമ്പര്‍മാരുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പൂര്‍ണ മെമ്പര്‍മാരുടെ എണ്ണത്തില്‍ 41,950 പേരുടെ വര്‍ധനയുണ്ടായി. 32,967 ബ്രാഞ്ചുകള്‍ സംസ്ഥാനത്തുണ്ട്. റിപ്പോര്‍ട്ട് കാലയളവില്‍ 3126 ബ്രാഞ്ചുകള്‍ പുതുതായി രൂപീകരിച്ചു. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കഴിഞ്ഞ സമ്മേളനഘട്ടത്തില്‍ 2076 ലോക്കല്‍ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 2193 ലോക്കല്‍ കമ്മിറ്റികളുണ്ട്. 117 ലോക്കല്‍ കമ്മിറ്റികള്‍ വര്‍ധിച്ചു. 205 ഏരിയാ കമ്മിറ്റികളാണ് കഴിഞ്ഞ സമ്മേളനഘട്ടത്തിലുണ്ടായിരുന്നത്. ഈ സമ്മേളനഘട്ടത്തില്‍ നാലെണ്ണം വര്‍ധിച്ച് 209 ഏരിയാ കമ്മിറ്റികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."