മാണിയെക്കുറിച്ച് പറഞ്ഞത് ഇപ്പോള്‍ പ്രസക്തമല്ലെന്ന് സി.പി.എം നേതാക്കള്‍
തൃശ്ശൂര്‍: ബാര്‍കോഴയുടെ പേരില്‍ കെ.എം മാണിക്കെതിരേ അന്നു പറഞ്ഞതൊന്നും ഇപ്പോള്‍ പ്രസക്തമല്ലെന്ന് സി.പി.എം നേതാക്കള്‍. മാണി നിലപാട് വ്യക്തമാക്കിയാല്‍ അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സി.പി.എം സംസ്ഥാന സമ്മേളന നടപടികള്‍ വിശദീകരിച്ച കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും എ. വിജയരാഘവനും മാധ്യമങ്ങളോടു പറഞ്ഞു.
മുന്‍പ് അച്യുതമേനോനെതിരേ മുദ്രാവാക്യം വിളിച്ച പാര്‍ട്ടി ഇപ്പോള്‍ സി.പി.ഐയുമായി സഖ്യത്തിലാണ്. അക്കാലത്തെ സാഹചര്യത്തിലാണ് അതിന്റെ പ്രസക്തി. യു.ഡി.എഫ് ദുര്‍ബലമാകുകയാണ്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കും.
ഏറെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണത്തെ സംസ്ഥാന സമ്മേളനം. കഴിഞ്ഞ സമ്മേളനങ്ങളിലുണ്ടായിരുന്നതുപോലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും ഈ സമ്മേളനത്തിന്‍നിന്നില്ല.
പാര്‍ട്ടി വിപുലീകരണമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ബ്രാഞ്ചുകളെ സജീവവും സക്രിയവുമാക്കണമെന്ന് സമ്മേളന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. അംഗങ്ങളില്‍ മികവുള്ള രാഷ്ട്രീയ ബോധം ഉണ്ടാക്കിയെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."