HOME
DETAILS
MAL
അഴിമതി സര്‍ക്കാരാണ് മോദിയുടേതെന്ന് സിദ്ധരാമയ്യ
backup
February 23 2018 | 21:02 PM
ബംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാര്‍ 10 ശതമാനം കമ്മിഷന് ആവശ്യപ്പെടുന്ന സര്‍ക്കാരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിനെതിരേ മുഖ്യമന്ത്രി. താന്‍ 10 ശതമാനം കമ്മിഷനുവേണ്ടി നില്ക്കുന്നുണ്ടെങ്കില് 90 ശതമാനം അഴിമതി നടത്തുന്ന സര്‍ക്കാരാണ് മോദിയുടേതെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചത്. നിയമ സഭയില്‍ ഗവര്‍ണര്‍ വാജുഭായി വാലയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുമ്പോഴാണ് സിദ്ധരാമയ്യ, മോദിക്കെതിരേ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തിന് എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിയുമോയെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രധാനമന്ത്രി കള്ളത്തരം പറയുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."