HOME
DETAILS
MAL
ഒരു എം.എല്‍.എ കൂടി ദിനകരന് പക്ഷത്തേക്ക്
backup
February 23 2018 | 21:02 PM
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും കല്ലാക്കുറിച്ചി എം.എല്‍.എയുമായ എ. പ്രഭു, ദിനകര പക്ഷത്തേക്ക് എത്തി. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി-ഒ. പനീര്‍ശെല്‍വം പക്ഷത്തെ പരസ്യമായി തള്ളിപ്പറഞ്ഞാണ് അദ്ദേഹം ദിനകര പക്ഷത്തേക്ക് വന്നത്. ദിനകരനൊപ്പം ചേര്‍ന്നതിന്റെ പേരില്‍ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ ശേഷം ദിനകര പക്ഷത്തേക്കുള്ള കൂറുമാറ്റം ഇല്ലായിരുന്നു. എന്നാല്‍ അതിനുശേഷം ഇപ്പോള്‍ പ്രഭുവാണ് ആദ്യമായി ദിനകര പക്ഷത്തേക്ക് വരുന്നത്. ഇന്നലെ ദിനകരന്റെ വസതിയിലെത്തിയ പ്രഭുവിനെ അദ്ദേഹം ബൊക്കെ നല്കി സ്വീകരിച്ചു. കൂടുതല്‍ എം.എല്‍.എമാര്‍ ദിനകരപക്ഷത്തേക്ക് ചേര്‍ന്നേക്കുമെന്നും പ്രഭു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."