പാര്‍ട്ടി വിട്ടവര്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പലപ്പോഴായി വിട്ടുപോയ പല നേതാക്കളും പാര്‍ട്ടിയിലേക്ക് തിരികെയെത്തുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തതിനു പിന്നാലെയാണ് കൊഴിഞ്ഞുപോയവര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ തുടങ്ങിയത്.
പാര്‍ട്ടി വിട്ടവരെ കോണ്‍ഗ്രസിലേക്ക് മടക്കികൊണ്ടുവരാന്‍ നടപടിയെടുക്കണമെന്ന് എല്ലാ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളിലേക്ക് പോയവരെയെല്ലാം സാധ്യമായ ശ്രമത്തിലൂടെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കണമെന്നായിരുന്നു അദ്ദേഹം നല്‍കിയ നിര്‍ദേശം. ഇതിന്റെ ആദ്യഘട്ട പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ 24 മുന്‍ കോണ്‍ഗ്രസ് എം.എല്‍എമാരും 74 ബി.എസ്.പി നേതാക്കളും പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത് ഇതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസ് ഓഫിസില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കിയാണ് പാര്‍ട്ടിയുടെ ഭാഗമാക്കിയത്.
നേതാക്കള്‍ തമ്മിലുള്ള പരസ്പര ശത്രുത ഒഴിവാക്കണമെന്ന് രാഹുല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏറെ നാളായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതുമായി അകന്നുനിന്നിരുന്ന പി.സി.സി പ്രസിഡന്റ് അജയ് മാക്കന്‍ അവരുടെ വസതിയിലെത്തി ചര്‍ച്ച നടത്തി. ഇതിന് പുറമെ കിരണ്‍ വാലിയ, അരവിന്ദര്‍ സിങ് ലവ്‌ലി എന്നിവരുമായും അജയ്മാക്കന്‍ പിണക്കം മറന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്.
പാര്‍ട്ടിയുമായി അകന്നു കഴിയുകയായിരുന്ന താന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമായെന്നാണ് അരവിന്ദര്‍ സിങ് പറഞ്ഞത്. രാഹുല്‍ ഗാന്ധി തന്നോട് നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഡല്‍ഹി മന്ത്രികൂടിയാണ് അരവിന്ദര്‍ സിങ്.
തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയിലും ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയിലും സമാന രീതിയിലുള്ള നീക്കങ്ങളുണ്ടായിട്ടുണ്ട്.
നേരത്തെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന 300ഓളം പേര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതായി മുംബൈ ഘടകം അധ്യക്ഷന്‍ സഞ്ജയ് നിരുപം അറിയിച്ചു. ഗുജറാത്തിലുണ്ടായ ശക്തമായ മുന്നേറ്റവും രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയവുമാണ് കോണ്‍ഗ്രസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."