HOME
DETAILS
MAL
പി.എന്‍.ബി: സാമ്പത്തിക ക്രമക്കേട് തടയുമെന്ന് മോദി
backup
February 23 2018 | 21:02 PM
ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്നുപോലും കടുത്ത വിമര്‍ശനം നേരിട്ടിട്ടും പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
കഴിഞ്ഞ 13ന് നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ ടനന്ന ആഗോള വ്യാവസായിക ഉച്ചകോടിയിലാണ് മോദി പ്രതികരിച്ചത്.
സാമ്പത്തിക മേഖലയില്‍ ക്രമക്കേട് നടത്തുന്നവരേയും അഴിമതിക്കാരേയും ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സാമ്പത്തിക രംഗത്ത് ക്രമക്കേട് നടത്തുന്നവരെ ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ല. പൊതുപണം ക്രമക്കേടിലൂടെ തട്ടിയെടുക്കാന്‍ ആരേയും അനുവദിക്കില്ല.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."