തെര്‍മോമീറ്റര്‍
ചൂട് അളക്കാനാണ് സാധാരണയായി തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് പനി പിടിപെട്ടാല്‍ ശരീരത്തിലെ ചൂട് അളക്കാന്‍ തെര്‍മോ മീറ്റര്‍ ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന തെര്‍മോമീറ്ററിന്റെ ഉത്ഭവം ഇറ്റലിയിലെ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സാന്റോറിയോ - സാന്റോറിയോവില്‍ നിന്നായിരുന്നു. ആദ്യകാലത്ത് ഇതിനെ തോര്‍മോസ്‌കോപ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. ഊഷ്മാവിന്റെ അളവ് അക്കങ്ങളായി കാണിക്കുന്ന തെര്‍മോസ്‌കോപ്പായിരുന്നു ഇത്.
1630-ല്‍ ചൂട് അളക്കാന്‍ ഉപയോഗിക്കുന്ന കുഴലില്‍ ദ്രവരൂപത്തിലുള്ള പദാര്‍ത്ഥം അടങ്ങിയ തെര്‍മോമീറ്റര്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിച്ചു. ഈ കാലഘട്ടത്തിലൊന്നും ഊഷ്മാവ് അളക്കാനുള്ള ഈ ഉപകരണത്തിന് ഒരു ഏകീകൃത രൂപം ഇല്ലായിരുന്നു.
ലോക ചരിത്രത്തില്‍ ഊഷ്മാവിനെ നിശ്ചിതമായ അളവുകള്‍കൊണ്ട് അളക്കാന്‍ സാധിക്കുന്ന തെര്‍മോമീറ്റര്‍ രംഗപ്രവേശം ചെയ്തത് 1709ലായിരുന്നു. പ്രസിദ്ധ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ഡാനിയല്‍ ഗബ്രിയേല്‍ ഫാരന്‍ ഹെറ്റായിരുന്നു ആല്‍ക്കഹോള്‍ ഉപയോഗിച്ചുളള ഈ തെര്‍മോമീറ്റര്‍ ലോകത്തിന് സംഭാവന ചെയ്തത്.
തുടര്‍ന്ന് പരീക്ഷണങ്ങളില്‍ വ്യാപൃതനായ ഫാരന്‍ ഹെറ്റ് മെര്‍ക്കുറി തെര്‍മോമീറ്റര്‍ 1724-ല്‍ നിര്‍മിക്കുകയായിരുന്നു.
ഇന്നുള്ള തെര്‍മോമീറ്റര്‍ 'സെല്‍ഷ്യസ് സ്‌കെയിലിനെ ആധാരമാക്കിയുള്ളതാണ്. 1742-ല്‍ സ്വീഡനിലെ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആന്‍ഡേഴ്‌സ് ആണ് സെല്‍ഷ്യസ് സ്‌കെയില്‍ ആധാരമാക്കിയിട്ടുള്ള തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."