HOME
DETAILS

അറബ് ഉച്ചകോടി അടുത്ത മാസം റിയാദില്‍

  
backup
February 23 2018 | 22:02 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%be%e0%b4%b8


റിയാദ്: അറബ് രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിക്ക് അടുത്ത മാസം റിയാദ് ആതിഥ്യമരുളും. 29-ാം അറബ് ഉച്ചകോടിയാണ് അടുത്ത മാസം 21ന് റിയാദില്‍ അരങ്ങേറുക. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനുള്ള വിദേശകാര്യ മന്ത്രിമാരുടെ ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഉച്ചകോടിക്കു മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെയും സാമ്പത്തിക ധനകാര്യ മന്ത്രിമാരുടെയും യോഗവും നടക്കുമെന്നു പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിലവില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സിറിയ, ഫലസ്തീന്‍, യമന്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളായിരിക്കും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകുക. കൂടാതെ, മേഖലയിലെ ഇറാന്റെ ഇടപെടലുകളും വിഷയമാകും.
കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ അമ്മാനില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ഈ വര്‍ഷം മാര്‍ച്ചില്‍ സഊദിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. യു.എ.ഇ ഉള്‍പ്പെടെ പ്രമുഖ അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടതനുസരിച്ചായിരുന്നു ഇത്. മാര്‍ച്ചില്‍ നടക്കുന്ന സാധാരണ വാര്‍ഷിക ഉച്ചകോടിയുടെ തിയതി സെക്രട്ടറിയേറ്റ് തലത്തിലാണു തീരുമാനിക്കാറുള്ളത്. പക്ഷെ, ഈജിപ്ത് തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് ഉച്ചകോടി മാര്‍ച്ച് 21ലേക്കു മാറ്റി നിശ്ചയിക്കുന്നത്. സിറിയയുടെ അംഗത്വം മരവിച്ചത് ഒഴിച്ചാല്‍ മറ്റ് അംഗരാജ്യങ്ങളെല്ലാം റിയാദ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago