സഊദി വിനോദ സഞ്ചാരമേഖലയില്‍ 24,000 കോടി റിയാല്‍ നിക്ഷേപിക്കുന്നു
റിയാദ്: സഊദി വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി എന്റര്ടെയിന്റ്മെന്റ് അതോറിറ്റി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഏകദേശം 24,000 കോടി റിയാല്‍ നിക്ഷേപമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്രയും തുക നിക്ഷേപമിറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
സഊദി പൗരന്മാര് സഊദി ഗാര്‍ഹിക ബജറ്റിന്റെ അന്‍പതു ശതമാനത്തിലേറെയും വിനോദത്തിനായാണ് ചെലവഴിക്കുന്നത്. ഇതിനാല്‍ വിനോദ മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നത് സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് സാമ്പത്തിക വിദഗ്ധര്‍.
വിനോദ സഞ്ചാര സീസണായാല്‍ സഊദികള്‍ തൊട്ടടുത്ത രാജ്യങ്ങളിലെക്ക് ചേക്കേറുകയാണ് പതിവ്. സമീപ രാജ്യങ്ങളായ ബഹ്റൈന്‍, ദുബൈ, തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സഊദികള്‍ ഒഴിവ് കാലം ചെലവഴിക്കാന്‍ പോകുന്നത്. ഈ രാജ്യങ്ങള്‍ക്ക് ഈയിനത്തില്‍ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. സഊദിയില്‍ ഇത്തരം വിനോദ സഞ്ചാര മേഖലകള്‍ ഉണ്ടായാല്‍ ഈ പണം രാജ്യത്ത് തന്നെ ചെലവഴിക്കപ്പെടുമെന്ന കണക്കു കൂട്ടലിലാണ്എന്റര്ടെയിന്റ്മെന്റ് അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."