'മഅ്ദനിയുടെ ആരോഗ്യസ്ഥിതി: കേരള സര്‍ക്കാര്‍ ഇടപെടണം'
ദോഹ: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ പി.സി.എഫ് സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
അസുഖങ്ങള്‍ മൂര്‍ച്ഛിക്കുകയും രക്തയോട്ടം കുറഞ്ഞതു കൊണ്ട് കൈകാലുകള്‍ ഏതാണ്ടു മരവിക്കുകയും ചെയ്ത അവസ്ഥയിലാണുള്ളത്. വിചാരണാ നടപടികള്‍ അനന്തമായി നീളുന്നതുകൊണ്ട് കേരളത്തില്‍ വന്നു വിദഗ്ധ ചികിത്സ തേടാനുള്ള സാഹചര്യങ്ങള്‍ തടസപ്പെടുകയാണ്.
കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കാനും വിചാരണ വേഗത്തിലാക്കാനും കേരള സര്‍ക്കര്‍ തയാറാകണമെന്ന് ഖത്തര്‍ പി.സി.എഫ് ആവശ്യപ്പെട്ടു. അണ്ടൂര്‍ക്കോണം നൗഷാദ്, കരീം തിണ്ടലം, അഷ്റഫ് കണ്ണൂര്‍, ലത്തീഫ് കാസര്‍കോട്, അന്‍വര്‍ മാട്ടൂല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."