ജോലി സമയം എട്ടുമണിക്കൂറില്‍ കൂടിയാല്‍ 10,000 റിയാല്‍ പിഴ
റിയാദ്: സഊദിയില്‍ തൊഴിലാളിക്കളെക്കൊണ്ട് എട്ടു മണിക്കൂറിലധികം തൊഴിലെടുപ്പിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തും. തൊഴില്‍ മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എട്ടു മണിക്കൂറിലധികം സമയം ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴിലെടുപ്പിക്കുന്ന തൊഴിലുടമകള്ക്കാണു പിഴ ചുമത്തുക. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ എന്ന തോതിലാണു പിഴ ചുമത്തുകയെന്നും അല്‍ ഖസീം മേഖല തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശാഖാ വൃത്തങ്ങള്‍ പറഞ്ഞു.
ചില മേഖലകളില്‍ തൊഴിലാളികളെക്കൊണ്ട് എട്ടു മണിക്കൂറിലധികം തൊഴിലെടുപ്പിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സഊദിവല്‍ക്കരണം നടപ്പാക്കിയ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികള്‍ എട്ടു മണിക്കൂറിലധികം തൊഴിലെടുക്കേണ്ടി വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ദീര്‍ഘമായ തൊഴില്‍മൂലം ചില സ്വദേശി തൊഴിലാളികള്‍ ജോലിയില്‍നിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.
വിവാഹിതരായ ജോലിക്കാര്‍ക്കിടയില്‍ ദീര്‍ഘനേരത്തെ ജോലി വൈവാഹിക പ്രശ്നങ്ങള്‍ക്കും കാരണമായതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം ചില ദിവസങ്ങളില്‍ നിര്‍ബന്ധിതാവസ്ഥയില്‍ വീടുകളിലേക്കു പോകേണ്ടി വരുമ്പോള്‍ തൊഴിലുടമകള്‍ ശമ്പളം പിടിച്ചുവയ്ക്കുന്നതായും ചില സഊദി തൊഴിലാളികള്‍ പരാതിപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."