HOME
DETAILS

ആറാം നാളും ആളിക്കത്തി; സുധാകരന്റെ സമരപന്തലിലേക്ക് ജനപ്രവാഹം

  
backup
February 24 2018 | 02:02 AM

k-sudhakaran-hunger-strike-kannur-shuhaib-murder-6-th-day

കണ്ണൂര്‍: ശുഹൈബ് കൊലക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസത്തിലേക്ക്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇനി കണ്ണൂരിന്റെ മണ്ണില്‍ കണ്ണീര് വീഴരുതെന്ന ആഹ്വാനവുമായി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം ശ്രദ്ധേയമായി. ഇന്നലെ കാലത്ത് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചര വരെ നീണ്ടു.
കാലത്ത് മുതലെത്തിയ നൂറുകണക്കിന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ഉപവാസത്തില്‍ പങ്കെടുത്തിരുന്നു.
ഉപവാസം മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌രജനി രമാനന്ദ് അധ്യക്ഷയായി.കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, ഡോ. കെ.വി.ഫിലോമിന, വല്‍സലാ പ്രഭാകരന്‍, പി ടി അജയ് മോഹന്‍, എ ഐ സി സി മാധ്യമവിഭാഗം ചാര്‍ജ്ജുള്ള ഷമാ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, അഡ്വ. സണ്ണിജോസഫ് എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, കെ. സുരേന്ദ്രന്‍, അന്‍സാരി തില്ലങ്കേരി, നജീബ് കാന്തപുരം, അജിത, ഇ.പി ശ്യാമള, കെ.പി വസന്ത, വനിതാ ലീഗ് നേതാവ് റോഷ്‌നിഖാലിദ് സംസാരിച്ചു.ഉപവാസ സമരത്തിന് സി.ടി.ഗിരിജ, തങ്കമ്മ വേലായുധന്‍, അത്തായി പത്മനി, പി.കെ. സരസ്വതി പ്രൊഫ. ഇന്ദിര, ടി പി വല്ലി, അഡ്വ. പി ഇന്ദിര, അഡ്വ. ലിഷ ദീപക്ക്, ഡെയ്‌സി സ്‌കറിയ, ലിസി തോമസ്,അമൃത രാമകൃഷ്ണന്‍, തുടങ്ങിയ മഹിളാ നേതാക്കളാണ് ഐക്യദാര്‍ഢ്യവുമായി ഉപവാസ സമരത്തിന് നേതൃത്വം കൊടുത്തത്.

സാദിഖ് അലി തങ്ങള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു

കണ്ണൂര്‍: കെ. സുധാകരന്‍ നിരാഹാരമനുഷ്ടിക്കുന്ന കലട്രേറ്റ് പരിസരത്തെ സമരപന്തല്‍ സാദിഖ് അലി തങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അദ്ദേഹം പന്തലിലെത്തിയത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കെ. സുധാകരന് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.


ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഭരണം: മോയിന്‍കുട്ടി

കണ്ണൂര്‍: ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഭരണമാണ് കേരളത്തിലുള്ളതെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മോയീന്‍കുട്ടി. ഈ ഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് മടത്തുകഴിഞ്ഞു. ഈ ഭരണം അവസാനിക്കാന്‍ കാത്ത് നില്‍ക്കുകയാണ് ജനങ്ങള്‍. പടയൊരുക്കമുയര്‍ത്തിയ ഇരമ്പലിന് പിന്നാലെ കെ സുധാകരന്‍ നടത്തുന്ന ഐതിഹാസിക സമരമാണിത്. ഇതിന്റെ അലയൊലി ഇവിടെ മാത്രമല്ല രാജ്യത്തെങ്ങും ഉയര്‍ന്നുകഴിഞ്ഞു. 26ന് നിയമസഭയെന്ന ശ്രീകോവിലില്‍ സഭ സമ്മേളിക്കുമ്പോള്‍ ശക്തമായ പോരാട്ടമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ നടത്തുന്ന ഉപവാസ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 മാസക്കാലത്തിനിടയില്‍ മാധ്യമങ്ങളോട് കടക്ക് പുറത്ത്, നിയമസഭാ സാമാജികരോട് പോയി പണിനോക്കടാ എന്ന് പറയുന്ന പിണറായിയുടെ ഭരണകാലത്ത് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല. ഒരുപറ്റം ആള്‍ക്കാര്‍ക്ക് വാള് കൈമാറി കൊലക്ക് പറഞ്ഞ് വിടുന്ന നേതൃത്വമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷികള്‍ വേദിയിലെത്തി

കണ്ണൂര്‍: ശുഹൈബ് കൊലക്കേസ് സാക്ഷികളായ നൗഷാദ്, റിയാസ് എന്നിവര്‍ കെ. സുധാകരന്റെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ചു.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഇവര്‍ സമരപന്തലിലെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് തിരിച്ചറിയല്‍ പരേഡിനാണ് ജെയിലിലെത്തിയത്.
മണിക്കൂറുകള്‍ നീണ്ടുനിന്ന തിരിച്ചറിയല്‍ പരേഡിന് ശേഷമാണ് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പറത്തെത്തിയത്. തുടര്‍ന്നാണ് വാഹനത്തില്‍ ഇവര്‍ സമര പന്തല്‍ സന്ദര്‍ശിച്ചത്. കെ. സുധാകരന്‍ ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.


ശുഹൈബിന്റെ വീട് വൈദിക സംഘം സന്ദര്‍ശിച്ചു

മട്ടന്നൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വീട് വൈദികരുടെ സംഘം സന്ദര്‍ശിച്ചു.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ ശുഹൈബിന്റെ വീട്ടിലെത്തിയത്. തുടരുന്ന അക്രമങ്ങള്‍ കണ്ണൂരിന്റെ വികസന മുഖച്ഛായ നശിപ്പിക്കുമെന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. ഇതില്‍ നിന്ന് പിന്‍മാറാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാനുള്ള പരിശ്രമം സഭ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തലശ്ശേരി അതിരൂപതാ വികാരി ജനറല്‍ അലക്‌സ് താരാമംഗലം, പീസ് ഫോറം ചെയര്‍മാന്‍ സ്‌കറിയ കല്ലൂര്‍, ഫാ.തോമസ് തയ്യില്‍, തലശ്ശേരി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, ഫാ. ജോസഫ് പൂവ്വത്തോലില്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.


സി.പി.എം കൈയൂക്കിനാല്‍ എതിരാളികളെ ഇല്ലാതാക്കുന്നു: എ.പി അനില്‍കുമാര്‍

കണ്ണൂര്‍: കയ്യൂക്ക് കൊണ്ട് എതിരാളികളെ ഇല്ലാതാക്കാനാണ് കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍.
ഷുഹൈബ് വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന്‍ നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചും ഇനിയൊരു കൊലപാതകം കണ്ണൂരില്‍ ഉണ്ടാവരുതെന്നും ഒരു അമ്മമാരുടെയും കണ്ണീര്‍ കണ്ണൂരില്‍ വീഴരുതെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്മമാരുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഷുഹൈബ് വധത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തെ വിമര്‍ശിക്കുന്ന പി ജയരാജന് പിണറായിയുടെ പോലീസില്‍ വിശ്വാസമില്ല. അതു കൊണ്ടാണ് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പറഞ്ഞത്.
സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും വിശ്വാസമില്ലാത്ത വിഭാഗമായി പൊലിസ്. ആ പോലീസിന്റെ അന്വേഷണത്തെയും തീരുമാനങ്ങളെയും കോണ്‍ഗ്രസ് എങ്ങിനെ വിശ്വസിക്കുമെന്ന് അനില്‍കുമാര്‍ ചോദിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷതവഹിച്ചു. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ.വി ഫിലോമിന,
അജയ് മോഹന്‍, സത്യന്‍ പൂത്തൂര്‍, മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മോയിന്‍ കുട്ടി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുള്‍റഷീദ്, അജിത എന്നിവര്‍ സംസാരിച്ചു.

ആകാശിന്റെ പിതാവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നിലപാട് ശരിവയ്ക്കുന്നു: കെ. സുധാകരന്‍


കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നിലപാട് ശരിവെക്കുന്നതെന്ന് കെ. സുധാകരന്‍.
ആകാശ് പ്രതിയല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. എന്നാല്‍ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞത്.
അന്വേഷണ സംഘത്തിലെ എല്ലാവരും മോശക്കാരല്ല. എന്നാല്‍ ചിലര്‍ക്ക് കാക്കിയെക്കാള്‍ ചുവപ്പിനോടാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.


യെച്ചൂരിയുടെ നിലപാട് കോണ്‍ഗ്രസ് പറഞ്ഞത്: സതീശന്‍ പാച്ചേനി

കണ്ണൂര്‍: ജില്ലയിലെ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കും വിധം സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നേതാക്കള്‍ നിലപാടിലെത്തിയെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
പ്രതിനിധി സമ്മേളനത്തിന് മുന്‍പ് സംസ്ഥാന നേതൃത്വം പി. ജയരാജനെതിരേ രോഷം കൊണ്ടു എന്ന വാര്‍ത്തയാണ് വരുന്നത്. അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ ശൈലിയോ സംസ്‌കാരമോ അല്ലെന്നാണ് അഖിലേന്ത്യാ സെക്രട്ടറി പറയുന്നത്. ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരി ഇത് പറഞ്ഞത്.
കൊലപാതകത്തിന് ആസൂത്രണവും കൊലപാതകികള്‍ക്ക് സംരക്ഷണവും നല്‍കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ മാറ്റാനും കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുത്തതിന് നിയമപരമായ നടപടി നേരിടാനും സി.പി.എം തയാറാകണമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago