HOME
DETAILS
MAL
ഗ്യാസ്ട്രബിളിനെ നിയന്ത്രിക്കാന്‍ ചില എളുപ്പവഴികള്‍....
backup
February 24 2018 | 07:02 AM
നാം കഴിക്കുന്ന ആഹാരമാണ് ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിന് കാരണമാകുന്നത്. പുകവലിയും മദ്യാപനവും മാനസിക സംഘര്‍ഷങ്ങളും ഗ്യാസ്ട്രബിളിന് കാരണമായേക്കാം. ദഹനപ്രക്രിയ കുറഞ്ഞവരിലാണ് ഗ്യാസ്ട്രബിള്‍ കൂടുതലായി കണ്ടുവരുന്നത്.
ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കുവാനുള്ള എളുപ്പവഴികള്‍ എന്തെല്ലാമെന്നും നോക്കാം....
- ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചതച്ച് മൂന്നുനേരം കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കുവാന്‍ സഹായിക്കും.
- വെളുത്തുള്ളി ചതച്ച നീരും ചെറുനാരങ്ങാനീരും സമാസമം എടുത്ത് രാവിലെയും രാത്രിയിലും ഭക്ഷണശേഷം കഴിക്കുക.
- മാതള നാരങ്ങയുടെ പുറംതൊലിയിട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്.
- കറുകപ്പട്ടയുടെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുക.
- ഗ്രാമ്പു ചതച്ചിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിളിനെ തടഞ്ഞുനിര്‍ത്തും.
നിസ്സാരമായി നാം കാണുന്ന ഗ്യാസ്ട്രബിള്‍ ചിലപ്പോള്‍ അപകടകാരിയാകാറുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍ക്കു പുറമെ ഉദരസംബന്ധിയായ പല രോഗങ്ങളും ഗ്യാസ്ട്രബിളിന് കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."