മാണിയുമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ലീഗ്
കോഴിക്കോട്: യു.ഡി.എഫിലേക്കുള്ള തിരികെ പ്രവേശനത്തിനു തുടക്കമിട്ട് കെ.എം മാണിയുമായി മുസ്‌ലിം ലീഗ് നേതാക്കളുടെ ചര്‍ച്ച. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് മാണിയുമായി ചര്‍ച്ച നടത്തിയത്. ഇ. അഹമ്മദ് അനുസ്മരണ ചടങ്ങിന് ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയതായിരുന്നു കെ.എം മാണി.
മകളുടെ വീട്ടില്‍ വിശ്രമിക്കാനെത്തിയ മാണിയെ അവിടെ എത്തിയാണു കുഞ്ഞാലിക്കുട്ടി കണ്ടത്. ഉച്ചകഴിഞ്ഞ് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃസംഗമത്തില്‍ പങ്കെടുത്തശേഷം ലീഗ് ഹൗസില്‍ എത്തിയ മാണി ഹൈദരലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തി. മാണിയെ തിരികെ യു.ഡി.എഫില്‍ എത്തിക്കാന്‍ യു.ഡി.എഫ് നേതൃത്വം നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോടു പങ്കുവയ്ക്കാന്‍ നേതാക്കള്‍ തയാറായില്ല.
തുടര്‍ന്നുനടന്ന ഇ. അഹമ്മദ് അനുസ്മരണ വേദി മാണിയുടെ യു.ഡി.എഫ് പ്രവേശന ചര്‍ച്ചയ്ക്കു വഴി തുറന്നുള്ള സംഗമമായി. മാണിക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും െൈഹദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും വേദിയില്‍ എത്തിയതോടെ സദസിലെ പ്രവര്‍ത്തകരും ആവേശത്തിലായിരുന്നു. ചടങ്ങിനെത്തിയ ലീഗ് നേതാക്കളെല്ലാം പ്രസംഗത്തിനിടെ മാണിയെ പുകഴ്ത്താനും മറന്നില്ല.
ലീഗിനും കേരളാ കോണ്‍ഗ്രസിനും അഭേദ്യമായ ബന്ധമുള്ളതുകൊണ്ടാണു ശാരീരികഅവശതകള്‍ മറന്ന് മാണി ചടങ്ങിനെത്തിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മാണി യു.ഡി.എഫില്‍ ഉണ്ടാകണമെന്നാണു ലീഗിന്റെ അഭിപ്രായം. ബാക്കി കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കണം. അതില്‍ ഇടപെടാന്‍ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളം ഉറ്റുനോക്കുന്നതും ആഗ്രഹിക്കുന്നതും ഈ വേദിയാണെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിലേക്കു തിരികെ വരുന്നതിനെക്കുറിച്ച് മാണിക്ക് ആലോചിക്കാമെന്നു ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മാണിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നത് എല്ലായ്‌പ്പോഴും യു.ഡി.എഫിന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."