ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
ചെറുതോണി: പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനത്തോടെ ജില്ലയില്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി. അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബോധവല്‍ക്കരണ റാലി തങ്കമണി സബ് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗത്തില്‍ എക്‌സൈസ് ഓഫീസര്‍ ജയന്‍ പി ജോണ്‍, മാസ് മീഡിയ ഓഫീസര്‍ റ്റി. സി. ജയരാജ്, തങ്കച്ചന്‍ ആന്റണി, ഡോ. ദിലീപ് വര്‍ഗ്ഗീസ്, ഡോ. അഭിലാഷ് പുരുഷോത്തമന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
ജനപ്രതിനിധികളായ റെജി മുക്കാട്ട്, ജോയി കാട്ടുപാലം, ഓമന ശിവന്‍കുട്ടി, ഷൈനി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. പുകയില വിരുദ്ധ പ്രതിജ്ഞ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റെജി മുക്കാട്ട് ചൊല്ലിക്കൊടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."