HOME
DETAILS

ജില്ലയില്‍ പതിനായിരത്തോളം നവാഗതര്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്

  
backup
May 31 2016 | 23:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b

തൊടുപുഴ: ജില്ലയില്‍ പതിനായിരത്തോളം നവാഗതര്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്.  നവാഗതരെ ആഹ്ലാദപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്‌കൂളുകളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. മധുര പലഹാരങ്ങളും പൂച്ചെണ്ടുകളും നല്‍കി പുതിയ വിദ്യാര്‍ഥികളെ  സ്‌കൂളുകളില്‍ സ്വീകരിക്കും. പുതുതായി സ്‌ക്കൂളുകളില്‍ എത്തുന്നവരുടെ കൃത്യമായ കണക്ക് ഇന്നത്തോടെയേ ലഭ്യമാകൂ എന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് മാത്യു അറിയിച്ചു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ നടക്കും.
   കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. കുട്ടികളുടെ കുറവ് മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന ഹൈറേഞ്ചിലെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലും പത്തുമുതല്‍ ഇരുപത് വരെ പുതിയ വിദ്യാര്‍ഥികളെത്തി.
മുള്ളരിക്കുടി ഗവ. എല്‍ പി സ്‌കൂള്‍, പെരിഞ്ചാംകൂട്ടി ഗവ, ഹൈസ്‌കൂള്‍, തോപ്രാംകുടി ഗവ, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മിനിയറ ഗവ. ഹൈസ്‌കൂള്‍, പണിക്കന്‍കുടി ഗവ. ഹയര്‍സക്കണ്ടറി സ്‌കൂള്‍, രാജാക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഴയവിടുതി ഗവ. യു പി സ്‌കൂള്‍, രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  എന്നിവടങ്ങളില്‍ ഇത്തവണ വിദ്യാര്‍ഥികള്‍ അധികമായിയെത്തിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി അധ്യാപകര്‍ യോഗങ്ങള്‍ ചേര്‍ന്ന് സ്‌കൂളുകളിലെ ഭാവി പരിപാടികള്‍ വിലയിരുത്തി. സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളും പരിസരവും വൃത്തിയാക്കി. കൂടാതെ തോരണങ്ങള്‍ വലിച്ചുകെട്ടിയും മറ്റുമായി സ്‌കൂളുകള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.  
നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി ഉദ്ഘാടനം നിര്‍വഹിക്കും. ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി  ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പാഠപുസ്തക വിതരണോദ്ഘാടനം ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും,  യൂണിഫോം വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും  നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രവേശനോത്സവ റാലി  നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ബാബുക്കുട്ടന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഡിപിഒ ജെസി  ജോസ് എസ് എസ് സി പദ്ധതി വിശദീകരിക്കും. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ സഹകരണത്തോടെ  നടപ്പിലാക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ചടങ്ങില്‍ വിവിധ  പഞ്ചായത്ത് പ്രസിഡന്റുമാര്‍ , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക രക്ഷാകര്‍തൃ സംഘടന  പ്രതിനിധികള്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago