സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നു എച്ച്.ഡി.എഫ്.സിയോട് അന്വേഷണം നടത്താന്‍ സെബി നിര്‍ദേശം
മുംബൈ: ബാങ്കിന്റെ സാമ്പത്തിക വിവരം ചോര്‍ന്ന് വാട്സ് ആപ്പ് വഴി പുറത്തെത്തിയതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ എച്ച്.ഡി.എഫ്.സി ബാങ്കിനോട് സെബി(സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദേശം.
നേരത്തെ ആക്സിസ് ബാങ്കിന്റെ ലാഭം ഉള്‍പ്പെടെയുള്ള സാമ്പത്തിക വിവരം ചോര്‍ന്നതിനു പിന്നാലെയാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സാമ്പത്തികപാദത്തിലെ ലാഭവിഹിതം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത്.
ബാങ്കിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്താകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സെബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എച്ച്.ഡി.എഫ്.സിയുടെ സാമ്പത്തിക വിരങ്ങള്‍ സെബിക്ക് നല്‍കുന്നതിന് മുന്‍പാണ് വാട്സ് ആപ് വഴി പുറത്തെത്തിയത്. കഴിഞ്ഞ മാസമാണ് ആക്സിസ് ബാങ്കിലും സമാനമായ സംഭവമുണ്ടായത്. ഉദ്യോഗസ്ഥ തലത്തില്‍ നിന്നായിരിക്കും വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സെബി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."