HOME
DETAILS
MAL
വിദേശമൂലധനം എത്തിക്കുന്നതിന് തടസം ട്രേഡ് യൂനിയനുകള്‍: തോമസ് ഐസക്
backup
February 24 2018 | 23:02 PM
തൃശൂര്‍: രാജ്യത്തേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ എത്തിക്കുന്നതിന് തടസം നില്‍ക്കുന്നത് ട്രേഡ് യൂനിയനുകളെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'നവലിബറല്‍ നയങ്ങളുടെ 25 വര്‍ഷം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ്ഘടനയില്‍ ഘടനാപരമായ മാറ്റം വരുത്താന്‍ വിദേശ നിക്ഷേപം എത്തിക്കുന്നതിലൂടെ കഴിയും.
എന്നാല്‍ ഈ നീക്കത്തെ ചെറുക്കുന്നത് ധനകാര്യ, ബാങ്കിങ് മേഖലയിലെ ട്രേഡ് യൂനിയനുകളെന്നും ഐസക് പറഞ്ഞു. നോട്ടു നിരോധനം പോലുള്ള വിഢ്ഡിത്തം മോദിയല്ലാതെ മറ്റാരും ചെയ്യില്ല. ജി.എസ്.ടി പാവങ്ങളെ മാത്രമല്ല വന്കിടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്.
മോദി നടത്തുന്ന പരിഷ്കാരങ്ങള്‍ ഒന്നു പോലും വിജയിപ്പിക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."