HOME
DETAILS
MAL
ജെ.ആര്.സി പരീക്ഷ അനിശ്ചിതത്വം: എം.എസ്.എഫ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി
backup
February 24 2018 | 23:02 PM
കോഴിക്കോട്: ജൂനിയര്‍ റെഡ്ക്രോസ് പരീക്ഷ നടത്താതെ വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി.
ന്യായമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കുറ്റകരമായ മൗനം വെടിഞ്ഞ് അടിയന്തരമായി നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം.പി നവാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."