വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകര്‍ പടിയിറങ്ങുന്നു
കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ നിറസാന്നിദ്ധ്യമായിരുന്ന കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഫ്രാന്‍സിസ് സിറിയക്കും, ഇംഗ്ലീഷ് വിഭാഗം മേധാവി പുഷ്പാ ജോസഫും വിരമിക്കുന്നു. 1985ല്‍ ഫ്രാന്‍സിസ് സിറിയക് ഗണിതശാസ്ത്രവിഭാഗത്തിലും പുഷ്പാ ജോസഫ് ഇംഗ്ലീഷ് വിഭാഗത്തിലും അധ്യാപകരായി സേവനം തുടങ്ങി. നീണ്ട 33 വര്‍ഷത്തെ സുത്യര്‍ഹമായ സേവനമാണ് ഇരുവരും കാഴ്ചവെച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും പുഷ്പടീച്ചര്‍ എന്നും മുന്‍പന്തിയിലായിരുന്നു. അതുകൊണ്ട് തന്നെ പുഷ്പടീച്ചര്‍ കുട്ടികള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു.
കോളജിന്റെ പ്രിന്‍സിപ്പാളായി ഡോ. ഫ്രാന്‍സിസ് സിറിയക് 2010ലായിരുന്നു നിയമിതനായത്. അദ്ദേഹം നടത്തിയ സേവനങ്ങള്‍ കോളേജിന്റെ ബഹുമുഖ വികസനത്തിന് വഴി തെളിച്ചു. ഈ കാലയളവില്‍ നാക് അക്രിഡിറ്റേഷന്‍, കോളജിന്റെ സുവര്‍ണ്ണ ജൂബിലി, സാവിഷ്‌കാര ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, യു.ജി.സി. സഹായത്തോടു കൂടി ഇന്‍ഡോര്‍ സ്റ്റേഡിയം, ജൂബിലി മെമ്മോറിയല്‍ കെട്ടിട സമുച്ചയം, പുതിയ ബിരുദാനന്തര കോഴ്‌സുകള്‍ എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്.ലാളിത്യത്തിന്റെയും, സ്‌നേഹവര്‍ഷത്തിന്റെയും മാതൃകാദ്ധ്യാപകരായ ഇവര്‍ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."