കേബിള്‍ ടി.വി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന്
കോട്ടയം : അന്യായമായി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍നിന്ന് കേബിള്‍ ടിവി കുത്തക കമ്പനികളായ ഏഷ്യാനെറ്റും ഡെന്നും പിന്മാറണമെന്ന് കേരള സാറ്റ്കോം വര്‍ക്കേഴ്സ് ആന്‍ഡ് അസോസിയേറ്റ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
എ.എം.സി (ആനുവല്‍ മെയിന്റനന്‍സ് ചാര്‍ജ്) അടച്ച സെറ്റ് ടോപ് ബോക്സ് സമയബന്ധിതമായി മാറ്റിക്കൊടുക്കാത്തതുമൂലം വരിക്കാര്‍ക്ക് ഭീമമായ നിരക്ക് വര്‍ധനയുണ്ടാകുന്നതായും കമ്പനികള്‍ ഇതില്‍നിന്ന് പിന്മാറണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തെറ്റായ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു.
കേരള സാറ്റ്കോം വര്‍ക്കേഴ്സ് ആന്‍ഡ് അസോസിയേറ്റ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജന് ഉദ്ഘാടനംചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് വി.എസ് സുഗേഷ് അധ്യക്ഷനായി. മനോജ് സി ബ്രീസ്വില്ല, അഡ്വ. ജോര്‍ജ് ജോസഫ് പൊടിപാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."