യുവതികളെ കയ്യേറ്റം ചെയ്തത് തടയാനെത്തിയ മുത്തച്ഛനു പരുക്കേറ്റു
തലപ്പലം: എസ്.എന്‍.ഡി.പി. ക്ഷേത്രത്തിലെ വാര്‍ഷികാഘോഷത്തിനിടെ യുവതികളെ കയ്യേറ്റം ചെയ്തത് തടയാനെത്തിയ മുത്തച്ഛനും സുഹൃത്തിനും പരുക്കേറ്റു.
തെള്ളിയാമറ്റം ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. താന്നിക്കാട്ട് എം.ജെ പൊടിയന്‍(65), വണ്ടാനത്ത് വി.എസ് നിധിന്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവര്‍ ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികത്സയിലാണ്. പ്രവേശിപ്പിച്ചു. പൊടിയന്റെ മകന്‍ വിജയന്‍, വിജയന്റെ മക്കളായ വിജിമോള്‍, ശീതള്‍മണി എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. വാര്‍ഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഗാനമേള്ക്കിടെയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമത്തിനു കാരണമെന്ന് പൊലിസ് .
മര്‍ദ്ദനത്തിനിടെ പട്ടികജാതി വിഭാഗക്കാരായ തങ്ങളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടുകല്ലുപുറത്ത് വിജയനെതിരെ പോലീസ് കേസെടുത്തു. തന്നെയും മര്‍ദിച്ചെന്ന് കാണിച്ച് വിജയനും പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."