അപനിര്‍മിതിയുടെ ചരിത്രം
അതിദേശീയതയുടെ പ്രത്യയശാസ്ത്രബന്ധിതമായ ആഖ്യാനങ്ങളിലൂടെ ഹിന്ദുത്വത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും അതു പിന്നീട് പൊതു-സ്വകാര്യ തലങ്ങളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആര്‍.എസ്.എസിന്റെ ഒരു പ്രധാന സാംസ്‌കാരിക അജന്‍ഡ എന്ന് പ്രമുഖ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഹിന്ദുത്വത്തിന്റെ ചരിത്ര രചനാതാല്‍പര്യങ്ങളെ ഹിന്ദുത്വത്തിന്റെ വര്‍ത്തമാന രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ല.
'ഹിന്ദുത്വം' എന്നത് വെറുമൊരു വാക്കല്ലെന്നും അത് ഹിന്ദുവിന്റെ 'ചരിത്ര'മാണെന്നും ആ ചരിത്രത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട് ഹിന്ദുത്വം ഒരു സാമ്രാജ്യത്വ ശക്തിയായി മാറേണ്ടതാണെന്നും പ്രഖ്യാപിച്ച വീര്‍ സവര്‍ക്കറിലൂടെയാണ് ഈ അതിതീവ്ര രാഷ്ട്രത്തിന്റെ ചരിത്രാഖ്യാനങ്ങള്‍ ഇന്ത്യയില്‍ സജീവമാകുന്നത്.(ഢശിമ്യമസ ഉമാീറമൃ ടമ്മൃസമൃ, 'ഒശിറൗ്േമ', 1923, ുു.110111). സവര്‍ക്കറുടെ ഭാഷയില്‍ 'പൂര്‍ണ ചരിത്ര'(ഒശേെീൃ്യ ശി എൗഹഹ)മായ 'ഹിന്ദുത്വ'യില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും അംഗീകരിക്കപ്പെടുന്നില്ല. ഈ വാദത്തെ ണല ീൃ ഛൗൃ ചമശേീിവീീറ ഉലളശിലറ എന്ന പുസ്തകത്തില്‍ ഗോള്‍വാക്കര്‍ വിപുലീകരിക്കുകയും അതിനു പ്രചാരം നല്‍കുകയും ചെയ്തു. ഇവര്‍ നിര്‍മിച്ച ചരിത്ര ആഖ്യാന ശൈലിയിലൂടെ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര വൈകാരികത നിലനിര്‍ത്താന്‍ ഹിന്ദുത്വശക്തികള്‍ ശ്രമം തുടങ്ങി ഒരു നൂറ്റാണ്ടാകാന്‍ പോവുന്ന സന്ദര്‍ഭത്തിലാണ് അതിനെ പൂര്‍ണമായി പിന്തുണക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയില്‍ രൂപപ്പെടുന്നത്.
ഹിന്ദുക്കളെ ഗോള്‍വാക്കര്‍ വിശേഷിപ്പിച്ചത്, ചരിത്രത്തിലെ 'എല്ലാം മറക്കാന്‍ നിശ്ചയിച്ച സമുദായം' എന്നാണ്. ഹിന്ദുക്കളുടെ ഈ മറവിയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണു മധ്യകാല ചരിത്രത്തിലെ മുസ്‌ലിം ഭരണാധികാരികളുടെ ക്രൂരതകള്‍ക്ക് ഉത്തരം പറയേണ്ടവരാണു വര്‍ത്തമാന മുസ്‌ലിം എന്ന ആഖ്യാന രൂപരേഖ സവര്‍ക്കര്‍-ഗോള്‍വാക്കര്‍ ദ്വന്ദം നിര്‍മിക്കുന്നത്. അതിലൂടെ തീവ്രഹൈന്ദവ വര്‍ഗീയതയെ ജ്വലിപ്പിച്ചു നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണു സംഘപരിവാരം. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലഘട്ടത്തിലെ ചരിത്രത്തെ വര്‍ഗീയതയുടെയും വംശീയതയുടെയും നിറം നല്‍കി വര്‍ഗീയത പടര്‍ത്തുകയാണ് ബി.ജെ.പി.
അപനിര്‍മാണത്തിന്റെ തുടക്കം
ഇസ്‌ലാമും ഹിന്ദുമതവും ചരിത്രത്തിലുടനീളം ഏറ്റുമുട്ടുകയായിരുന്നുവെന്നു തലമുറകളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി മതദ്വേഷം വളര്‍ത്താനും ശ്രമങ്ങള്‍ നടന്നതു രണ്ട് തലങ്ങളിലാണ്. ഇരുമതാനുയായികള്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ സാധ്യമല്ലെന്ന സിദ്ധാന്തം പ്രചരിപ്പിച്ചത് ബ്രിട്ടീഷ് കോളനി ശക്തികളും അവരുടെ പിന്തുണയോടെ 'ഗവേഷണങ്ങള്‍' നടത്തിയ ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരുമാണ്. 1857ലെ കോളനിവിരുദ്ധ പോരാട്ടത്തെ (ഒന്നാം സ്വാതന്ത്ര്യ സമരം) അടിച്ചൊതുക്കിയ ശേഷമാണ് ഇരുസമുദായങ്ങള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമാക്കാനും പരസ്പരം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ആസൂത്രിതമായ കരുനീക്കങ്ങള്‍ നടന്നത്. മുസ്‌ലിം ഭരണകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും പോയനൂറ്റാണ്ടുകള്‍ മുസ്‌ലിംകളുടെ പീഡനങ്ങളേറ്റ് ഹിന്ദുക്കള്‍ ദൈന്യതയിലായിരുന്നുവെന്നും പ്രചരിപ്പിച്ചത് ഈ കാലഘട്ടത്തിലാണ്.
ഹൈന്ദവ വികാരം ഇളക്കിവിട്ട് മുസ്‌ലിംകളെ പൊതുശത്രുവാക്കി നിലനിര്‍ത്തുന്നതിലൂടെ മാത്രമേ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ സാധിക്കൂ എന്ന് വൈസ്രോയിമാര്‍ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടനിലേക്ക് അവര്‍ അയച്ച കത്തുകളില്‍നിന്ന് അതു വായിച്ചെടുക്കാം. കള്ളക്കഥകള്‍ മെനഞ്ഞെടുക്കുന്നതില്‍ ചരിത്രയാഥാര്‍ഥ്യങ്ങള്‍ തമസ്‌കരിക്കാനും അവയുടെ 'ആധികാരികത'യില്‍ സന്ദേഹങ്ങള്‍ ഉയര്‍ത്താനും ബ്രിട്ടീഷുകാര്‍ എല്ലാ അടവുകളും പയറ്റുന്നുണ്ടായിരുന്നു. അതിനു വേണ്ടി മുസ്‌ലിം ഭരണത്തില്‍ ഹിന്ദുക്കള്‍ അനുഭവിച്ച സ്വാതന്ത്ര്യവും, അവക്കുണ്ടായ സാമ്പത്തിക അഭിവൃദ്ധിയും ഓര്‍മയില്‍നിന്നും ചരിത്ര പുസ്തകങ്ങളില്‍നിന്നും വിപാടനം ചെയ്തുവെന്നു മാത്രമല്ല, സാമുദായിക സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും സാംസ്‌കാരിക സമന്വയത്തിന്റെയും നീണ്ട കാലഘട്ടത്തെ തന്നെ എഴുതിത്തള്ളാനും കുടില പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ഇന്ത്യയും ഇസ്‌ലാംമും കണ്ടുമുട്ടുന്നത് ചരിത്രത്തിന്റെ ഏതു സന്ദിഗ്ധ ഘട്ടത്തിലാണെന്നതിനു വ്യക്തമായ ഉത്തരമില്ലെങ്കിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതകാലത്തു തന്നെ ഇന്ത്യയെയും അതിന്റെ സംസ്‌കൃതിയെയും കുറിച്ച് അറബികള്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്നതിനു ചരിത്രരേഖകള്‍ സാക്ഷിയാണ്. ജാഹിലിയ്യ കവിതകളിലും, പ്രവാചകാനുയായിയും കവിയുമായിരുന്ന കഅ്ബു ബ്‌നു സുഹൈര്‍ പ്രവാചകനെ വര്‍ണിക്കുന്ന തന്റെ വിഖ്യാതമായ 'ബാനത്ത് സുആദയില്‍' ഇന്ത്യന്‍ നിര്‍മിത വാളിനെ കുറിച്ചു പറയുന്നുണ്ട്.
ഇസ്‌ലാം ഇന്ത്യയിലേക്ക് എപ്പോള്‍ കടന്നുവെന്നു എന്നതല്ല, മറിച്ച് ഇസ്‌ലാം എത്തുമ്പോള്‍ ഇന്ത്യ എന്തായിരുന്നുവെന്നും, ഒരു മതസംസ്‌കൃതി എന്ന നിലയില്‍ എന്തു സംഭാവനകളാണു രാജ്യത്തിന് ഇസ്‌ലാം നല്‍കിയതെന്നും ഓര്‍ത്തെടുക്കേണ്ട ചരിത്രസന്ദര്‍ഭമാണിത്. ചരിത്രകാരന്‍ കെ.എ നിസാമി രേഖപ്പെടുത്തിയതു കാണുക: ''എട്ടാം നൂറ്റാണ്ടു മുതല്‍ പുറംലോകവുമായുള്ള ഇന്ത്യയുടെ ബന്ധം നഷ്ടപ്പെടുകയും ഹിന്ദു സമൂഹം കോണ്‍ക്രീറ്റ് നിര്‍മിതി പോലെ കര്‍ക്കശമാവുകയും ചെയ്തു. തുര്‍ക്കികളുടെ ഉത്തരേന്ത്യന്‍ കീഴടക്കലിന്റെ ഏറ്റവും വലിയ നേട്ടം ഈ ഒറ്റപ്പെടലിന് അന്ത്യം കുറിച്ചതും അന്നത്തെ രാഷ്ട്രാന്തരീയ പദവി സ്ഥാപിച്ചെടുത്തതുമാണ്.''
സൂഫി ധാരകള്‍
ഇന്ത്യയെ ആദ്യമായി പുറംലോകത്തിനു പരിചയപ്പെടുത്തിയ സൂഫിശൃംഖലകളെ കുറിച്ച് ഇതുവരെ സത്യസന്ധമായ പഠനങ്ങള്‍ നടന്നിട്ടില്ല എന്നതാണു നേര്. ഡല്‍ഹിയില്‍ മുസ്‌ലിം ഭരണം നിലവില്‍വരുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ രാജസ്ഥാനിലെ അജ്മീറില്‍ ഖാജാമുഈനുദ്ദീന്‍ ചിശ്തി 'കിരീടമില്ലാത്ത രാജാവായി' വിശ്വാസ പ്രബോധനം തുടങ്ങിയിരുന്നു. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന അയോധ്യയുടെ മണ്ണ് സൂഫിവര്യന്മാരുടെ സാന്നിധ്യം കൊണ്ടു പാവനമായിരുന്നു. ജാതിമത ഭേദമന്യെ ഈ ആധ്യാത്മിക കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതിലൂടെ സമന്വയത്തിന്റെ ഒരു സംസ്‌കൃതി പ്രദേശത്തു തളിര്‍ത്തുവന്നു. അവിടെയാണ് ബ്രിട്ടീഷുകാര്‍ വിഭാഗീയതയുടെ കുടിലതന്ത്രം വളര്‍ത്താന്‍ ബാബരി മസ്ജിദിനെ പ്രശ്‌നവല്‍ക്കരിച്ചത്.
മധ്യേഷ്യയില്‍നിന്ന് അയോധ്യയിലെത്തിയ ആദ്യ ഖാസി ഖുത്‌വതുദ്ദീന്‍ അവോധിയോടെയായിരുന്നു തുടക്കം. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഗുരു ഹസ്രത്ത് ഉസ്മാനീ ഹാറൂനിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. ഫിര്‍ദൗസി സൂഫിധാരയിലെ പ്രമുഖനായ ശൈഖ് ജമാല്‍ ഗുജ്ജാറിയുടെ ആത്മീയ സാന്നിധ്യം സര്‍വമതവിഭാഗങ്ങള്‍ക്കും സാന്ത്വനമായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ഡല്‍ഹിക്ക് ആത്മീയ തണലൊരുക്കിയ നിസാമുദ്ദീന്‍ ഔലിയയുടെ ഒട്ടേറെ ശിഷ്യന്മാര്‍ സേവന-സമര്‍പ്പണങ്ങളില്‍ മുഴുകിയത് അയോധ്യയുടെ മണ്ണിലാണ്. 1190നു ശേഷം ഗസ്‌നി ഭരണാധികാരി മഹ്മൂദിന്റെ പ്രതിനിധി ഖുതുബുദ്ദീന്‍ ഐബക്ക് ഒരു ഭരണകൂടത്തിന് അസ്ഥിവാരമിടുമ്പോഴേക്കും ഒരു വിശ്വാസി സഞ്ചയം ഇന്ത്യയില്‍ രൂപംകൊണ്ടത് സൂഫികളിലൂടെയായിരുന്നു. ഇന്നും പൂര്‍വപ്രതാപത്തിന്റെ ഉത്തുംഗ പ്രതീകമായി വിരാജിക്കുന്ന ഖുത്തബ് മിനാര്‍ ഖുതുബുദ്ദീന്‍ ഐബക്കിന്റെ രാഷ്ട്രീയാധീശത്വത്തിന്റെ പ്രതീകമല്ല. ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാക്കി എന്ന ആത്മീയ ഗുരുവിന്റെ സ്മരണ സ്ഫുരിക്കുന്ന സൗധമാണതെന്നു പലരും മനസിലാക്കാറില്ല. 1199ല്‍ നിര്‍മാണം തുടങ്ങി ഫിറോസ് ഷാ തുഗ്ലക്ക് പൂര്‍ത്തിയാക്കിയതാണ് ഈ സ്തൂപം.
എന്നാല്‍, ഈ ചരിത്ര സ്മാരകം സ്ഥാപിച്ചത് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്താണെന്നു സ്ഥാപിക്കാന്‍ പി.എന്‍ ഓക്കിനെ പോലുള്ള വ്യാജ ചരിത്രകാരന്മാര്‍ ധൈര്യം കാണിക്കുന്നതാണു പിന്നീടു കണ്ടത്. ഡല്‍ഹി വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡില്‍ പോലും ഖുത്തബ് മിനാറിനെ പരിചയപ്പെടുത്തുന്നിടത്ത് ഇങ്ങനെ കാണാം: ''27 ക്ഷേത്രങ്ങള്‍ തകര്‍ത്തതിനു ശേഷം ലഭിച്ച സാമഗ്രികള്‍ കൊണ്ടാണ് ഇതു പണിതതെന്നു കിഴക്കേ കവാടത്തിനു മുകളിലെ ആലേഖനങ്ങള്‍ തെളിയിക്കുന്നുണ്ട്.''
ചരിത്രയാഥാര്‍ഥ്യങ്ങള്‍
മുസ്‌ലിംകളുടെ ആഗമനത്തിനു മുന്‍പുള്ള ഇന്ത്യയുടെ അവസ്ഥ എത്രത്തോളം പരിതാപകരമായിരുന്നുവെന്നു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അല്‍ബിറൂനി എ.ഡി ആയിരാമാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ 'ചാച്ച് നാമ'യില്‍ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്തെ മുസ്‌ലിം ലോകവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന് എത്രയോ പിറകിലായിരുന്നു. ശുദ്ധമായ വെള്ളമോ സ്വാദിഷ്ടമായ പഴവര്‍ഗങ്ങളോ നല്ല ഭക്ഷണമോ ലഭ്യമല്ലാത്ത നാടായാണ് അല്‍ബിറൂനി ഇന്ത്യയെ ചിത്രീകരിക്കുന്നത്. ജാതി ഉച്ഛനീചത്വങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിയ ഒരു സമൂഹത്തിലേക്കു സാമൂഹികോഥാനത്തിന്റെ വെളിച്ചം കടന്നുചെന്നിരുന്നില്ല. മനുഷ്യത്വത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത ആ ജനതയില്‍ ഇസ്‌ലാമിന്റെ വരവാണു പരിവര്‍ത്തനം സൃഷ്ടിച്ചത്. ഇടതു ചിന്തകനായ എം.എന്‍ റോയ് അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്: ''ഇസ്‌ലാം കടന്നുവന്നില്ലായിരുന്നെങ്കില്‍ പിന്നെയും നൂറ്റാണ്ടുകള്‍ ഇന്ത്യ ഘനാന്ധകാരത്തില്‍ നിമഗ്‌നമായി കഴിയേണ്ടി വരുമായിരുന്നു.''
ഏഴു നൂറ്റാണ്ടു കാലം(1190-1857) വിവിധ മുസ്‌ലിം രാജവംശങ്ങളാണ് ഇന്ത്യ ഭരിച്ചത്. വടക്ക് അഫ്ഗാനിസ്താനും കിഴക്ക് ബര്‍മയും തെക്ക് ഡെക്കാനും അന്ന് മുസ്‌ലിം സാമ്രാജ്യത്തിന്റെ അതിര്‍ത്തികളായിരുന്നു. ഇത്രയും പ്രവിശാലമായ ഭൂവിഭാഗം ഏഴു നൂറ്റാണ്ടുകാലം ഭരിച്ചിട്ടും ഇന്ത്യയുടെ 85 ശതമാനവും ഹിന്ദുക്കളായി തുടരുന്നത് ഏറെ ചിന്തിപ്പിക്കേണ്ടതാണ്. സുല്‍ത്താന്മാരും മുഗിളന്മാരും ഉഗ്രപ്രതാപികളായ ഭരണാധികാരികളായിരുന്നിട്ടും ഹിന്ദു സമൂഹത്തിനു തങ്ങളുടെ സ്വത്വവും സംസ്‌കൃതിയും കാത്തുസൂക്ഷിക്കാന്‍ സാധിച്ചത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. പരസ്പരം പോരടിക്കുന്ന കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായി ശിഥിലമായി കിടന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിശാലമായ ഒരു അതിര്‍ത്തിക്കകത്ത് ഒരു രാജ്യമായി ഏകോപിപ്പിക്കുന്നതില്‍ മുസ്‌ലിം ഭരണാധികാരികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.മുസ്‌ലിം ആഗമനത്തോടെയാണ് ആഗോളസമൂഹത്തിന്റെ ഭാഗമായി ഇന്ത്യ മാറുന്നത്. അതിനു മുന്‍പ് ചൈന, അറേബ്യ, റോം എന്നിവിടങ്ങളില്‍നിന്നുള്ള കച്ചവടക്കാര്‍ തീരപ്രദേശങ്ങളുമായി ആദാനപ്രദാനങ്ങള്‍ നടത്തി തിരിച്ചുപോയതല്ലാതെ ജനങ്ങളുമായി ആഴത്തില്‍ ഇടപഴകാനോ ഇവിടുത്ത ജനങ്ങള്‍ക്കു സാമൂഹികമോ സാംസ്‌കാരികമോ ആയ പുതുജീവന്‍ പകരാനോ അവസരം സൃഷ്ടിക്കപ്പെട്ടിരുന്നില്ല.
ഒന്നാം സ്വാതന്ത്ര്യ സമരം കര്‍ഷക പ്രക്ഷോഭമാണെന്നും സാമ്പത്തിക സാമൂഹിക ഘടകങ്ങളാണ് അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സമര്‍ഥിക്കാന്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ശ്രമിക്കാറുണ്ട്. യഥാര്‍ഥത്തില്‍ നൂറ്റാണ്ടുകളിലായി ശക്തിപ്പെട്ടുവന്ന ഹിന്ദു-മുസ്‌ലിം സാമൂഹിക ഏകതാബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു ആ സംഭവ പരമ്പര. മുസ്‌ലിം ഭരണകൂടങ്ങള്‍ക്കു കീഴില്‍ നിലനിന്നിരുന്ന സാമൂഹിക സന്തുലനം തകര്‍ക്കപ്പെടുകയാണെന്ന തോന്നല്‍ ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഭയാശങ്കകള്‍ നിറച്ചു. അവരുടെ സാംസ്‌കാരിക സ്വത്വം പിച്ചിച്ചീന്തപ്പെടാന്‍ പോവുകയാണെന്നും ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ നിലനില്‍പ്പു തന്നെ അവതാളത്തിലാക്കുകയാണെന്നുമുള്ള ഉത്കണ്ഠയാണ് ഇരു സമുദായനേതാക്കളെയും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും പോരാട്ടത്തിന്റെ കനല്‍പഥങ്ങളിലേക്ക് ഒന്നിച്ചുനീങ്ങാനും പ്രേരണ നല്‍കിയത്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ തങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരുന്ന വൈദേശിക അധിനിവേശത്തിന്റെ വെല്ലുവിളികളെ കുറിച്ചു ബോധവാന്മാരായിരുന്നു. എന്നു മാത്രമല്ല, ഒരു ദേശം ഒരു ജനത എന്ന ചിന്ത അവരില്‍ ആഴത്തില്‍ വേരൂന്നിയത് ഈ കാലഘട്ടത്തിലാണ്.
ചുരുക്കത്തില്‍ ആധുനിക ഇന്ത്യയുടെ ചരിത്രം നിരവധിയായ കള്ളങ്ങള്‍ക്കും അര്‍ധസത്യങ്ങളും മേല്‍ കെട്ടിയുണ്ടാക്കിയതാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യാ വിഭജനത്തെ കുറിച്ച് എഴുതിവച്ച ഔദ്യോഗിക ഭാഷ്യം പോലും അര്‍ധസത്യങ്ങളുടെ കൂമ്പാരമാണ്. രാജ്യം വെട്ടിമുറിക്കാന്‍ ഉത്തരവാദികള്‍ സര്‍വേന്ത്യാ ലീഗ് മാത്രമാണെന്നു തലമുറകളിലൂടെ പ്രചരിക്കപ്പെടുന്ന വ്യാജചരിത്രം എന്തുമാത്രം വിനാശങ്ങളാണ് ഇവിടെ വിതച്ചത്. അതിന്റെ അനുരണനങ്ങള്‍ ഇന്നും തുടരുന്നു. അതുകൊണ്ടു തന്നെ യഥാര്‍ഥ ചരിത്രത്തെ, വിശിഷ്യാ ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ യാഥാവിധം അവതരിപ്പിക്കുന്ന ബദല്‍ ചരിത്രരചന ഇനിയും സാധ്യമാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."