HOME
DETAILS

ആദിവാസിയെ കണ്ടെത്തല്‍

  
backup
February 25 2018 | 03:02 AM

aadivasiye-kandethal

1963 കാലം. നിയമസഭയില്‍ ഭൂപരിഷ്‌കരണ നിയമത്തെ കുറിച്ചുള്ള ചര്‍ച്ച കൊടുമ്പിരി കൊള്ളുകയാണ്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഒ. കോരന്‍ ചര്‍ച്ചയ്ക്കിടയില്‍ വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന അടിമപ്പണിയെ കുറിച്ചു പരാമര്‍ശിച്ചു. ഇത് വന്‍ കോളിളക്കമാണ് നിയമസഭയില്‍ സൃഷ്ടിച്ചത്. വ്യാജ പ്രചാരണം നടത്തുന്ന കോരനെതിരേ നടപടിയെടുക്കണമെന്നായി ഭരണകക്ഷികള്‍. എന്നാല്‍, കോരന്‍ ഒരു പുസ്തകവുമായാണു തന്റെ വാദം തെളിയിക്കാനെത്തിയത്. പുസ്തകത്തിന്റെ പേര് 'കേരളത്തിന്റെ ആഫ്രിക്ക'. പുസ്തകത്തിന്റെ ഒരു പ്രതി സ്പീക്കറെ ഏല്‍പിച്ചു കോരന്‍. എന്നാല്‍, ഇതു പ്രതീക്ഷിച്ചതിലേറെ നൂലാമാലയാണു സൃഷ്ടിച്ചത്. രാജ്യരക്ഷാ നിയമം അനുസരിച്ച് പുസ്തകം കണ്ടുകെട്ടാനും ഗ്രന്ഥകര്‍ത്താവിനെതിരേ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോ ഉത്തരവിട്ടു. സര്‍ക്കാര്‍ സര്‍വിസിലുണ്ടായിരുന്ന എഴുത്തുകാരനെ പുറത്താക്കണമെന്നും മുറവിളികളുണ്ടായി.

ഇതോടെ പുസ്തകം നിയമസഭയ്ക്കു പുറത്തും വന്‍ കോളിളക്കം സൃഷ്ടിച്ചു. പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വന്‍ ചര്‍ച്ചകളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഗ്രന്ഥകാരനെ പ്രതിരോധിച്ചു രംഗത്തെത്തി. ഇതിനിടയില്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ അംഗീകാരം പുസ്തകത്തെ തേടിയെത്തി. അതോടെ അന്നുവരെ പുസ്തകത്തിനെതിരേ രംഗത്തെത്തിയ പല മുതിര്‍ന്ന രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും പതുക്കെ പിന്‍വാങ്ങുകയായിരുന്നു ചെയ്തത്.


കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച മേല്‍കൃതിയുടെ രചയിതാവ് കെ. പാനൂര്‍ ആദിവാസി, അധസ്ഥിത സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് അനന്തതയില്‍ ചേര്‍ന്നിരിക്കുകയാണ്. ആദിവാസികളെയും ഗോത്രസമൂഹങ്ങളെയും ജീവനായി കൊണ്ടുനടന്ന മുതിര്‍ന്ന എഴുത്തുകാരനായിരുന്നു കെ. പാനൂര്‍. റവന്യൂ വകുപ്പില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം, ആദിവാസികളെ കുറിച്ചു പഠിക്കാന്‍ വകുപ്പു മാറുക പോലും ചെയ്തു. ആദിവാസികളെ കുറിച്ചും അവരുടെ ജീവിതാവസ്ഥകളെ കുറിച്ചും ഗൗരവത്തിലും ആഴത്തിലുമുള്ള പഠനം ആവശ്യമാണെന്ന ഉറച്ച ബോധ്യത്തിലാണ് അദ്ദേഹം ആദിവാസി ക്ഷേമ വകുപ്പിലേക്കു മാറ്റം വാങ്ങിയത്.


പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ചും വയനാട്ടെ മലനിരകളില്‍ കഴിയുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളുടെ ജീവിതപ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനവും അതേതുടര്‍ന്നുള്ള സാമൂഹിക-സന്നദ്ധ പ്രവര്‍ത്തനവുമായി അദ്ദേഹത്തിന്റെ ജീവിതം. വയനാടന്‍ മലനിരകളില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം അന്യമായി അടിമതുല്യ ജീവിതം നയിച്ച ആദിവാസി സമൂഹത്തിന്റെ കഥ വിളിച്ചുപറഞ്ഞ് 1963ലാണ് 'കേരളത്തിന്റെ ആഫ്രിക്ക' പുറത്തുവരുന്നത്. വയനാട്ടിലെ പണിയ, അടിയ ആദിവാസി വിഭാഗങ്ങളെ മാനന്തവാടിക്കടുത്ത വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവ ദിവസം ജന്മിമാരും വന്‍കിട ഭൂവുടമകളും 'നിപ്പുപണം' നല്‍കി ഒരു വര്‍ഷക്കാലത്തേയ്ക്ക് അടിമകളായി കൊണ്ടുപോകുന്ന ഒരു രീതിയുണ്ടായിരുന്നു. ഇതാണ് പാനൂരിനെ പുസ്തകമെഴുത്തിലേക്കു നയിച്ചത്.


കേരളീയ രാഷ്ട്രീയ-സാമൂഹിക ജീവിത്തില്‍ പുസ്തകം സൃഷ്ടിച്ച ഞെട്ടല്‍ ചില്ലറയായിരുന്നില്ല. ആദിവാസി ജനവിഭാഗത്തിന്റെ പരിതാവസ്ഥകള്‍ അംഗീകരിക്കാന്‍ അധികാരി വര്‍ഗം മത്സരിച്ചു വിമുഖത കാട്ടി. അങ്ങനെയാണ് പുസ്തകത്തെ തേടി 1965ല്‍ യുനെസ്‌കോയുടെ അംഗീകാരമെത്തുന്നത്. എന്നാല്‍, ഇതിനും പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദിവാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന അടിമജീവിതത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത് എന്നതാണു സത്യം. വീണ്ടും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി 1985ല്‍ പി. ചന്ദ്രകുമാര്‍ 'ഉയരും ഞാന്‍ നാടാകെ' എന്ന പേരില്‍ 'കേരളത്തിലെ ആഫ്രിക്ക'യെ ആധാരമാക്കി ഒരു സിനിമയുമെടുത്തു.


പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളില്‍ കഴിയുന്ന ആദിവാസികളിലെ പലതരം ജീവിതങ്ങളെയാണ് കെ. പാനൂര്‍ പുറത്തുകൊണ്ടുവന്നത്. അടിമപ്പണിയെടുക്കുന്നവര്‍, കടുത്ത ദാരിദ്രത്തിന്റെ പിടിയിലും പരമ്പരാഗത വിശ്വാസ മൂല്യങ്ങളെ സംരക്ഷിച്ചും പരിപാലിച്ചും കൊണ്ടുനടക്കുന്നവര്‍ എന്നിങ്ങനെ അന്നുവരെ കേരളീയ പൊതുസമൂഹത്തിന് അജ്ഞാതമായിരുന്ന ഒരു ആദിവാസി ചിത്രം പാനൂര്‍ പുറത്തെത്തിച്ചു. സര്‍ക്കാര്‍ സര്‍വിസ് ഇന്നും നിഷ്‌ക്രിയത്വത്തിന്റെയും അലംഭാവത്തിന്റെയും സര്‍ഗാത്മകരാഹിത്യത്തിന്റെയും അടഞ്ഞയിടങ്ങളായി നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ സര്‍വിസിനെ സന്നദ്ധസേവനത്തിന്റെയും സാമൂഹിക പ്രവര്‍ത്തനത്തിന്റെയും മികച്ച വാതായനങ്ങളായി കെ. പാനൂര്‍ ഉപയോഗപ്പെടുത്തിയത്.
കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പുതിയ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെയും കുങ്കിയമ്മയുടെയും മകനായി 1927 ജനുവരി പത്തിനാണു ജനനം. 1955ല്‍ റവന്യൂ വകുപ്പില്‍ ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ടു. 1981ല്‍ ഡെപ്യൂട്ടി കലക്ടറായി സര്‍വിസില്‍നിന്നു വിമരമിക്കുകയും ചെയ്തു. ഇതിനിടയില്‍ നാലു ജില്ലകളുടെ ട്രൈബല്‍ പ്രൊജക്ട് ഓഫിസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഡെപ്യൂട്ടേഷനിലാണ് ഉത്തര കേരളത്തിലെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങളുടെ പ്രൊജക്ട് ഓഫിസറായി പ്രവര്‍ത്തിച്ചത്. ഇക്കാലത്ത് അദ്ദേഹം നേരിട്ടനുഭവിച്ച തീക്ഷണമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ പകര്‍ത്തിയെഴുതിയതാണ് 'കേരളത്തിലെ ആഫ്രിക്ക'.


കവിയായും ഉപന്യാസകനായും വിദ്യാര്‍ഥി കാലത്തു തന്നെ സജീവമായിരുന്നു. കുഞ്ഞിരാമന്‍ പാനൂര്‍ ആണ് യഥാര്‍ഥ നാമം. ഏഴുത്തുമേഖലയില്‍ സജീവമായതോടെ കെ. പാനൂര്‍ എന്നു തൂലികനാമം സ്വീകരിക്കുകയായിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മറ്റു പുസ്തകങ്ങളായ 'മലകള്‍, താഴ്‌വരകള്‍, മനുഷ്യര്‍', 'ഹാ നക്‌സല്‍ബാരി', 'കേരളത്തിലെ അമേരിക്ക', 'സഹ്യന്റെ മക്കള്‍' തുടങ്ങിയവയും ആദിവാസി ജീവിതം പ്രമേയമായ രചനകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  18 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  18 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  18 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  18 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  18 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  18 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  18 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  18 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  18 days ago