ബസ് സര്‍വീസ് മുടങ്ങുന്നതിനെതിരേ പ്രതിഷേധം ശക്തം
കുറവിലങ്ങാട്: കോട്ടയത്ത് നിന്ന് എം.സി റോഡ് വഴി വെളിയന്നൂര്‍ വരെ വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസ് മാസങ്ങളായി സര്‍വ്വീസ് മുടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യറാവണമെന്ന് ആവശ്യം ശക്തമായി. കോട്ടയം-ഉഴവൂര്‍ വഴി വെളിയന്നൂര്ക്ക് ദിവസത്തില്‍ നിരവധി തവണ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി ബസ് ഇപ്പോള്‍ കുറേ നാളുകളായി രണ്ടോ മൂന്നോ സര്‍വ്വീസുകളായി ചുരുങ്ങിയതായി നാട്ടുകാര്‍ ആരോപിച്ചു.
പ്രധാനമായും വൈകിട്ട് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് വെളിയന്നൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്ന ബസ് നിര്‍ത്തലാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലായെന്നാണ് യാത്രക്കാരുടെ ആരോപണം, കോട്ടയം വെളിയന്നൂര്‍ കെഎസ്ആര്‍ടിസി മുടക്കത്തിന് പിന്നില്‍ സ്വകാര്യബസ് ലോബിയാണെന്നുള്ള ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സര്‍വ്വീസ് മുടക്കം ഗതാഗതവകുപ്പ് അന്വഷിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."