HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
backup
February 25 2018 | 05:02 AM
അട്ടപ്പാടി: ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണാര്‍ക്കാട്ടെ പ്രത്യേക എസ്.സി, എസ്.ടി കോടതിയില്‍ ഉച്ചയോടെയാണ് പ്രതികളെ ഹാജരാക്കുക.
സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരേ ഐ.പി.സി 302 വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മധു മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അതേസമയം, കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടങ്ങി. വനം വകുപ്പിലെ വിജിലന്‍സ് വിഭാഗമാണ് അട്ടപ്പാടിയിലെത്തി അന്വേഷണം തുടങ്ങിയത്. മധുവനെ കൊല്ലാന്‍ ആള്‍ക്കൂട്ടത്തെ സഹായിച്ചവരില്‍ വനം വകുപ്പുദ്യോഗസ്ഥരുമുണ്ടെന്ന് മധുവിന്റെ സഹോദരിയും മാതാവും ഇന്നലെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."