HOME
DETAILS
MAL
കണ്ടല്‍ക്കാട് സംരക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം
backup
June 01 2016 | 00:06 AM
കോട്ടയം: സ്വന്തം സ്ഥലത്ത് കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് പാരിതോഷികം നല്കുന്നു. കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിനും സ്വാഭാവിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. കോട്ടയം ജില്ലയിലുളള കണ്ടല്‍വനങ്ങളുടെ ഉടമസ്ഥര്‍ പാരിതോഷികത്തിനുളള അപേക്ഷകള്‍ ജൂലൈയ് 13 വൈകുന്നേരം അഞ്ചിനകം കോട്ടയം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. ഭൂമിയുടെ വിസ്തൃതി, കൈവശാവകാശ രേഖ, ലൊക്കേഷന്‍ സ്കെച്ച് തുടങ്ങിയവ അപേക്ഷയോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും 0481 2310412 എന്ന ഫോണ്‍നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."