HOME
DETAILS
MAL
ത്രിരാഷ്ട്ര ട്വന്റി 20: കൊഹ്ലിക്കും എം.എസ് ധോണിക്കും വിശ്രമം
backup
February 25 2018 | 08:02 AM
കൊളംബോ: അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന് വിരാട് കൊഹ്ലിയും എം.എസ് ധോണിയും ഉള്‍പ്പെടെ ആറ് മുന്‍നിര താരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു.
ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകള്‍ പങ്കാളികളാകുന്ന ത്രിരാഷ്ട്ര പരമ്പര മാര്‍ച്ച് ആറിനാണ് തുടങ്ങുക. രോഹിത് ശര്‍മയാണ് ടീമിനെ ശ്രീലങ്കയില്‍ നയിക്കുക. രോഹിത്തിന്റെ ഓപ്പണിങ് കൂട്ടുകാരന് ശിഖര്‍ ധവാനാണ് ഉപനായകന്‍. എംഎസ് ധോണി, വിരാട് കൊഹ്ലി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ക്കാണ് വിശ്രമം അനുവദിച്ചത്. ഇവര്‍ക്ക് പകരക്കാരായി വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ് എന്നിവര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."