ചര്‍ച്ചുകള്‍ക്കെതിരായ നീക്കം: ജറൂസലമിലെ 'വിശുദ്ധ ശവക്കല്ലറ' അടച്ചിട്ട് ക്രിസ്ത്യാനികളുടെ പ്രതിഷേധം
ജറൂസലം: ഫലസ്തീനില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമത്തിനു പുറമേ ക്രിസത്യാനികള്‍ക്കെതിരെയും ഇസ്‌റാഈലിന്റെ കടന്നുകയറ്റം. ചര്‍ച്ചുകള്‍ അധീനപ്പെടുത്താനും 'വിശുദ്ധ നഗര'ത്തില്‍ ക്രിസ്ത്യാനികളെ ബലഹീനപ്പെടുത്താനും ശ്രമിക്കുന്നുവെന്നു കാട്ടി പ്രസിദ്ധമായ ശവക്കല്ലറ ചര്‍ച്ച് പ്രതിഷേധത്തിന്റെ ഭാഗമായി അടച്ചിട്ടു.
ക്രിസ്ത്യാനികള്‍ക്കെതിരായ ഇസ്‌റാഈല്‍ നയത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാലത്തേക്ക് ചര്‍ച്ച് അടച്ചിട്ടതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിശുദ്ധ നഗരത്തിന്റെ ബഹുമാനവും ആദരവും ഇസ്‌റാഈല്‍ ലംഘിക്കുകയാണെന്നും ഇപ്പോഴത് മുമ്പില്ലാത്ത നിലയിലേക്ക് എത്തിയിരിക്കുകയാണെന്നും പ്രതിഷേധക്കുറിപ്പില്‍ പറയുന്നു.
[caption id="attachment_491830" align="aligncenter" width="630"] പ്രതിഷേധത്തിന്‍റെ ഭാഗമായി തൂക്കിയിട്ട ഫ്ളക്സ്[/caption]യേശു ഇവിടെ പാറമാറ്റി ഉയര്‍ത്തെഴുന്നേറ്റെന്നാന്ന് ക്രിസ്ത്യാനികളുടെ വിശ്വാസം. കഴിഞ്ഞ 200 വര്‍ഷമായി പുതുക്കിപ്പണിയാതിരുന്ന ഈ കല്ലറ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പുന:നിര്‍മാണം നടത്തിയത്.
ചര്‍ച്ച് ആസ്തികള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ ജറൂസലം മുനിസിപ്പാലിറ്റി തീരുമാനിച്ചതും അപൂര്‍വ്വമായ ഇത്തരം പ്രതിഷേധത്തിന് കാരണമായി. കൂടാതെ, ചര്‍ച്ചിന്റെ സ്ഥലങ്ങള്‍ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പാട്ടത്തിന് കൊടുക്കുന്ന ചര്‍ച്ച് ലാന്റ് ബില്ലും അവതരിപ്പിക്കാന്‍ ഇസ്‌റാഈല്‍ ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."