HOME
DETAILS

അവരുടെ രോദനം കാണാതെ പോകരുത്

  
backup
February 26 2018 | 02:02 AM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b5%8b%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%b0

 

കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അമിതജോലിഭാരവും ജോലിസമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഏറെ അനുഭവിക്കുന്നുണ്ട്. മാനസികസമ്മര്‍ദ്ദം പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പേര്‍ ആത്മഹത്യയുടെ വക്കിലാണ്. ഹയര്‍സെക്കന്‍ഡറി സംവിധാനം സംസ്ഥാനത്തു രൂപം കൊണ്ടിട്ടു കാല്‍നൂറ്റാണ്ടായെങ്കിലും ഉന്നതപഠന കവാടത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും മികച്ചതാക്കുന്നതിനും സര്‍ക്കാറുകള്‍ക്കു സാധിച്ചിട്ടില്ല.
സ്‌കൂള്‍തലത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം പരമാവധി 1:45 ആണെങ്കില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ 65 വരെ കൗമാരവിദ്യാര്‍ഥികളെ ഇരുത്തിയാണു ക്ലാസ്സ് നടത്തുന്നത്. സ്‌കൂള്‍തലത്തില്‍ പ്രധാനാധ്യാപകനു ക്ലാസ് ചുമതലയില്ല. സഹായത്തിനു ക്ലാര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുണ്ട്.
കൗമാരക്കാര്‍ മാത്രം പഠിക്കുന്ന ഹയര്‍സെക്കന്‍ഡറികളില്‍ പ്രിന്‍സിപ്പല്‍മാര്‍ ആഴ്ചയില്‍ 21 പിരിയഡ് ക്ലാസ്സെടുക്കണം. ഇതോടൊപ്പം ഓഫീസ് ജോലി കൂടി നിര്‍വഹിക്കണം. സഹായത്തിനാരുമില്ല.
പ്രിന്‍സിപ്പല്‍ ജോലിയോടൊപ്പം അധ്യാപനവും ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പ്ലസ്‌വണ്‍ ഏകജാലകപ്രവേശനം നടത്തലും വിവിധ പരീക്ഷകളും മേളകളും നടത്തലും അധ്യാപകര്‍ക്കു യഥാസമയം ആനുകൂല്യം ലഭ്യമാക്കലും വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍ തുടങ്ങിയവ ലഭ്യമാക്കല്‍, വിവിധ യോഗങ്ങളില്‍ പങ്കെടുക്കല്‍, പി.ടി.എ വിളിച്ചു ചേര്‍ക്കല്‍ തുടങ്ങി നിരവധി ജോലികള്‍ ചെയ്യാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിതനാണ്. കൗമാര വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ ഉണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകാതെ പ്രിന്‍സിപ്പല്‍മാര്‍ പ്രയാസപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago