കുടുംബശ്രീ കാന്റീന്‍ തുറക്കാനുള്ള നടപടികള്‍ വൈകുന്നു
വൈക്കം: നഗരസഭയുടെ കുടുംബശ്രീ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ കടലാസില്‍ തന്നെ.
മേരി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണകാലത്താണ് കുടുംബശ്രീ കാന്റീന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കുള്ളില്‍ തുറക്കുന്നത്. ആരംഭത്തില്‍ തരക്കേടില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കാന്റീനെ പ്രതിസന്ധിയിലാക്കിയത് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികാരികളുടെ തലതിരിഞ്ഞ പണികളാണ്. കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം നഗരസഭയുടേതാണ്. എന്നാല്‍ ഓരോ വര്‍ഷവും തറവാടക തോന്നും പോലെ ഉയര്‍ത്തി ഡിപ്പോ അധികാരികള്‍ ലാഭം കൊയ്യുവാന്‍ ശ്രമിച്ചു.
ഇതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അനൈക്യങ്ങളും ഇതിന് തിരിച്ചടിയായി. പത്ത് പേരടങ്ങുന്ന സംഘമാണ് കാന്റീനെ നയിച്ചിരുന്നത്.
കാന്റീന്‍ പൂട്ടിയതോടെ ഡിപ്പോയിലെത്തുന്ന യാത്രക്കാരും ജീവനക്കാരും ഭക്ഷണം കഴിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് കുടുംബശ്രീ നല്‍കുവാനുള്ള തുക ഇതോടകം അടച്ചുതീര്‍ത്തു കഴിഞ്ഞു. കാന്റീന്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദം നല്‍കണമെന്ന് കാണിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ചെയര്‍പേഴ്‌സണ്‍ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടികളൊന്നും ഉണ്ടായില്ല.
പുതുതായി അധികാരമേറ്റ എല്‍.ഡി.എഫ് ഭരണസമിതി ദീര്‍ഘവീക്ഷണത്തോടെ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയാല്‍ കാന്റീന്‍ തുറക്കാന്‍ സാധിച്ചേക്കും.
ഇതിലൂടെ നഗരസഭയുടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വലിയ വരുമാനലഭ്യതയും ഉണ്ടാക്കുവാന്‍ സാധിക്കും. ഇപ്പോള്‍ സംസ്ഥാനതലത്തിലുണ്ടായ ഭരണമാറ്റവും കാന്റീന്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്.
പുതിയതായി അധികാരമേറ്റ ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ എം.എല്‍.എയും, നഗരസഭയും മുന്‍കയ്യെടുക്കണം. ഇതിന് സാധ്യമായാല്‍ കാന്റീന്‍ നഗരസഭയുടെ വികനസമുന്നേറ്റത്തില്‍ ഒരു പ്രധാന ചുവടുവെയ്പായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."