ഈ 40 പേര്‍ ഇനി ജീവിതയാത്രയില്‍ ഒരുമിച്ച്...
കോഴിക്കോട്: കെ.എം.സി.സി കുവൈത്ത് നാഷനല്‍ കമ്മിറ്റിയുടെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന റൂബി 2018 സമൂഹവിവാഹസംഗമത്തില്‍ 40 വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ചു. മുസ്്‌ലിം യൂത്ത്് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം നല്‍കി. മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സംഗമം ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹിമാന്‍ കെ.ടി.പി അധ്യക്ഷനായി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം കോഴിക്കോട് ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും സി.എച്ച് സെന്റര്‍ ഫണ്ട് കൈമാറ്റം കെ.പി കോയക്ക് നല്‍കി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. കുവൈത്ത് കെ.എം.സി.സി മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണത്ത് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം കുറ്റിക്കാട്ടൂര്‍ പദ്ധതി വിശദീകരണം നടത്തി.
മുനവ്വറലി തങ്ങള്‍ക്കു പുറമെ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ.ഖാസിമുല്‍ ഖാസിമി, കുട്ടി ഹസന്‍ ദാരിമി, നൗഫല്‍ ഫൈസി കുറ്റിക്കാട്ടൂര്‍, മുഹമ്മദ് അസ്്‌ലം ബാഖവി, മൊയ്തു മൗലവി, ഇഖ്ബാല്‍ ഫൈസി, ഉബൈദുല്ല ഫൈസി, ബഷീര്‍ ദാരിമി, അബ്ദുറഹിമാന്‍ ദാരിമി തുടങ്ങിയവര്‍ നിക്കാഹിന് കാര്‍മികത്വം നല്‍കി. ജന.സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും കോയ ഫാറൂഖ് നന്ദിയും പറഞ്ഞു.
വിവാഹചടങ്ങില്‍ അതിഥികളായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസറ്റര്‍, പി.കെ ഫിറോസ്, അഡ്വ.ഫൈസല്‍ബാബു, എന്‍.സി അബൂബക്കര്‍, നിഹമത്തുല്ല കോട്ടക്കല്‍, സി.കെ.വി യൂസഫ്, ഷാഫി ചാലിയം, കെ.പി മറിയുമ്മ, ആഷിഖ് ചെലവൂര്‍, നവാസ് കെ.കെ, പി.വി ഇബ്രാഹീം, ഷറഫുന്നീസ ടീച്ചര്‍, പി. മൊയ്തീന്‍കോയ, അഡ്വ.ഫാത്തിമ തഹലിയ, മുഫീദ തസ്്‌നീം, വര്‍ഗീസ് പുതുപുളങ്ങര, സിദ്ദീഖ് കുഴിപ്പുറം, കമാല്‍ വരദൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."