HOME
DETAILS
MAL
കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പിരപ്പന്‍കോട് മുരളി
backup
February 26 2018 | 02:02 AM
തൃശൂര്‍: സംസ്ഥാന കമ്മിറ്റിയില്‍നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് പിരപ്പന്‍കോട് മുരളി. ഒഴിവാക്കിയതിനു കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ കോലിയക്കോട് കൃഷ്ണന് നായരെ പുതിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍, കോലിയക്കോടിനെ നിലനിര്‍ത്തുകയും പിരപ്പന്‍കോട് മുരളിയെ ഒഴിവാക്കുകയുമായിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനല്‍ പ്രതിനിധികള്‍ക്കു മുന്‍പാകെ അവതരിപ്പിക്കുന്നതിനു തൊട്ടുമുന്‍പ് പാനലിന് അംഗീകാരം നല്കാന് ചേര്‍ന്ന പഴയ സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് താന്‍ ഒഴിവാക്കപ്പെട്ട കാര്യം പിരപ്പന്‍കോട് മുരളി അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."