ചാനല്‍ ലേഖകരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു
തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനവേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റം. ഉച്ചയ്ക്ക് ഒന്നിന് മാധ്യമപ്രവര്‍ത്തകരുമായി പുതിയ സംസ്ഥാന സെക്രട്ടറി സംസാരിക്കുമെന്ന് മീഡിയാ സെന്ററില്‍ നിന്ന് അറിയിച്ചതനുസരിച്ച് സംഗീത നാടക അക്കാദമിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.
റിപ്പോര്‍ട്ടര്‍ ചാനലിലെ സഹിന് ആന്റണി, മജു ജോര്‍ജ് എന്നിവര്‍ക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിനായി കാത്തുനില്‍ക്കവേ സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്ത ലൈവായി നല്‍കുന്നതിനിടെയായിരുന്നു പ്രവര്‍ത്തകരുടെ അപ്രതീക്ഷിത ആക്രമണം. സമ്മേളനത്തിലെ വിഭാഗീയത സംബന്ധിച്ച പരാമര്‍ശം നടത്തിയത് പ്രവര്‍ത്തകരെ പ്രകോപിതരാക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ഷണംലഭിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഗേറ്റില്‍ റെഡ് വളണ്ടിയര്‍മാര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥ 15 മിനുട്ടോളം നീണ്ടുനിന്നു. ഒടുവില്‍ നേതാക്കള്‍ എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."