HOME
DETAILS
MAL
റിപ്പബ്ലിക് ദിനത്തിലെ രാഹുലിന്റെ ഇരിപ്പിടം; പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
backup
February 26 2018 | 02:02 AM
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡിനോടനുബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അഞ്ചാം നിരയില്‍ ഇരിപ്പിടം ഒരുക്കിയതില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍.
പിന്നീട് രാഹുലിന്റെ ഇരിപ്പിടം ആറാം നിരയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പരേഡിന് സീറ്റ് തയാറാക്കിയത് പ്രോട്ടോക്കോള്‍ അനുസരിച്ചാണെന്നും ആഭ്യന്തരമന്ത്രാലയമാണ് ഇരിപ്പിടം തയാറാക്കിയതെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തില്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."