ചൈനയെ നേരിടാന്‍ ഭാഷാ പഠനവുമായി സൈനികര്‍
ന്യൂഡല്‍ഹി: ചൈനയെ നേരിടാന്‍ ഭാഷാ പഠന പരിശീലനവുമായി ഇന്ത്യന്‍ സൈന്യം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് (ഐ.ടി.ബി.പി) സേന ആണ് ചൈനീഷ് ഭാഷ പഠിക്കുന്നത്. മധ്യപ്രദേശിലെ റൈസാന്‍ ജില്ലയിലെ സാഞ്ചി യൂനിവേഴ്‌സിറ്റിയില്‍ ബുദ്ധിസ്റ്റ് ഇന്‍ഡിക് സ്റ്റഡീസില്‍ 25 സൈനികരാണ് ഒരു വര്‍ഷത്തെ ചൈനീസ് ഭാഷാ പഠനത്തിന് ചേരുക.
ചൈനീസ് സൈനികരുമായി അതിര്‍ത്തി പങ്കിടുന്ന സിനോ- ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് സൈനികരുമായി സംസാരിക്കാനും അവരുടെ കാര്യങ്ങള്‍ ഗ്രഹിക്കാനും പുതിയ പഠന രീതിയിലൂടെ സാധ്യമാവും. ചൈനീസ് ഭാഷ പഠിക്കാനെത്തുന്ന സൈനികരുടെ പട്ടിക ലഭിച്ചെന്നും ഐ.ടി.ബി.പിക്ക് ആവശ്യമായ രീതിയിലുള്ള പാഠന ക്രമമായിരിക്കും സ്വീകരിക്കുകയെന്ന് സാഞ്ചി യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ രാജേഷ് ഗുപ്ത പറഞ്ഞു.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സൈന്യത്തിന് ചൈനീസ് ഭാഷ പഠനം കൂടുതല്‍ പ്രയോജനകരമാവും. 2016-2017 കാലയളവില്‍ നാല് സൈനികര്‍ ഇത്തരത്തിലുള്ള കോഴ്‌സ് പൂര്‍ത്തീകരിച്ചുവെന്നും അവരെ ഇപ്പോള്‍ അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ടെന്ന് രാജേഷ് ഗുപ്ത പറഞ്ഞു.
ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലുള്ള പുസ്തകമാണ് ഇവര്‍ക്കായി ഒരുക്കയിരിക്കുന്നത്. ഇത് പഠനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. കൂടാതെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് ഭാഷാ പഠനത്തിനായി തയാറാക്കിയിരിക്കുന്നത്.
2017ല്‍ ദോക്‌ലാം സംഭവത്തിന് ശേഷം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സൈനികര്‍ ചൈനീസ് ഭാഷ പഠിക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഐ.ടി.ബി.പി സൈനികര്‍ക്ക് ഒരു വര്‍ഷത്തെ ചൈനീസ് ഭാഷാ പഠനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."