പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കൂവെന്ന് മോദിയോട് രാഹുല്‍
ബംഗളൂരു: പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ബീജാപ്പൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വിദ്യാഭ്യാസത്തിന് വന്‍ ചെലവാണ് സംസ്ഥാനത്തുള്ളതെന്ന് അവിടെയുള്ള ജനങ്ങള്‍ തന്നോട് പറഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനങ്ങളെയാണ് അവിടെയുള്ള സര്‍ക്കാര്‍ പിന്തുണക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
മോദിയുടെ പദ്ധതികളെ രാഹുല്‍ ഗാന്ധി പരിഹസിച്ചു. മോദി മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ തുടങ്ങി സിറ്റ് ഡൗണ്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇവയെല്ലാം ചൈനീസ് നിര്‍മിതമാണെന്ന് രാഹുല്‍ പറഞ്ഞു.
കര്‍ഷകരുടെ വായ്പ തള്ളുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. വ്യവസായികളുടെ വായ്പ എഴുതി തള്ളിയത് പോലെ കര്‍ഷകരുടെ വായ്പയും തള്ളാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു.
കര്‍ഷകരുടെ 8000കോടിയോളം രൂപ എഴുതി തള്ളിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാഹുല്‍ അഭിനന്ദിച്ചു.
പ്രധാനമന്ത്രിയോട് ചോദിച്ചതിന് സമാനമായ ചോദ്യം കര്‍ണാടക മുഖ്യമന്ത്രിയോട് ചോദിച്ചു. അദ്ദേഹം മറുപടി പറയുക മാത്രമല്ല 8000 കോടി വായ്പ തള്ളിയെന്നും രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സബ്‌സിഡികള്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വ്യവസായികളുടെ വായ്പ എഴുതി തള്ളുന്നത് പോലെ കര്‍ഷകരുടെയും തള്ളിക്കൂടെയെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ചോദിച്ചു.
അടുത്ത തവണ പ്രധാനമന്ത്രി കര്‍ണാടകയിലേക്ക് വരുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് രാഹുല്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞു. ബസവണ്ണയില്‍ പ്രധാനമന്ത്രി മുന്‍പ് നടത്തിയ പ്രസംഗത്തെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.
രാജ്യത്തെ ഓരോ പൗരന്റെ എക്കൗണ്ടിലേക്കും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി ബസവണ്ണയില്‍ പ്രസംഗിച്ചിരുന്നു. ഏതെങ്കിലും എക്കൗണ്ടുകളില്‍ പത്ത് രൂപയെങ്കിലും മോദി നിക്ഷേപിച്ചോയെന്ന് രാഹുല്‍ ചോദിച്ചു. ബസവണ്ണ മണ്ഡലം രാജ്യത്തിന് നല്‍കിയ സംഭാവനകളെ രാഹുല്‍ പ്രശംസിച്ചു.
പാര്‍ലമെന്റ് മന്ദിരം ഡല്‍ഹിയിലാണെങ്കിലും അതിന്റെ തറ ബസവണ്ണയിലാണ്. ബസവണ്ണ ഭാഗമായ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നതില്‍ സന്തോഷമുണ്ട്. ജാതിയുടെയും മതത്തിന്റെയും തടസങ്ങളില്ലാതെ എല്ലാവര്‍ക്കുമുള്ള പുരോഗതിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
ബി.ജെ.പി ചില വ്യവസായികള്‍ക്ക് മാത്രമുള്ളതാണെന്നും ഇതാണ് കോണ്‍ഗ്രസും അവരും തമ്മിലുള്ള വ്യത്യാസമെന്ന് രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."