വനിതകള്‍ നയിക്കുന്ന വികസനത്തിലേക്കാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വനിതകള്‍ നയിക്കുന്ന വികസനത്തിലേക്കാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കി ബാത്തില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് കീഴിലെ പുരോഗതിയുമായി ബന്ധപ്പെട്ടാണ് നാം സംസാരിക്കുന്നത്.
ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്ത്രീ സമത്വം ഉറപ്പിക്കേണ്ടിയിരിക്കുന്നു. പൂര്‍ണ സ്ത്രീത്വം എന്നാല്‍ പൂര്‍ണമായ സ്വാതന്ത്ര്യമാണെന്ന വിവേകാനന്ദ സ്വാമിയുടെ വാക്ക് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ ചിന്താഗതി ഇന്ത്യയുടെ സ്ത്രീ ശാക്തീകരണത്തിന് സ്വാധീനിച്ചിരുന്നുവെന്ന് മോദി പറഞ്ഞു.
മാലിന്യ സംസ്കരണ ആവശ്യകതയെ സംബന്ധിച്ച് അദ്ദേഹം ഊ ന്നിപ്പറഞ്ഞു. ചണ്ഡീഗഢില്‍ മാലിന്യത്തിന്റെ പുനരുപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്കുന്ന അവബോധത്തെ മോദി പ്രശംസിച്ചു. മാലിന്യങ്ങളെ ബയോഗ്യാസാക്കി മാറ്റുന്ന ഗോബര്‍-ധന് പദ്ധതിയെ സംബന്ധിച്ച് അദ്ദേഹം പരാമര്‍ശിച്ചു.
സ്വച്ഛ് ഭാരതിന് കീഴിലുള്ള പദ്ധതിയാണ് ഗോബര്‍-ധന്. കര്‍ഷകര്‍ക്കുള്ള വരുമാന മാര്‍ഗമായി ഈ പദ്ധതി മാറും. കൂടാതെ മൃഗങ്ങളുടെയും ഗ്രാമത്തിന്റെയും ശുചിത്വത്തിനും ഇത് വഴിവക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ വൈദ്യുതി ലഭ്യമായ മുംബൈയിലെ എല്ഫാന്റെ ദ്വീപിലെ മൂന്ന് ഗ്രാമങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി സൂചിപ്പിച്ചു.
കേവലം വൈദ്യുതിയല്ല പുരോഗതിയുടെ പുതിയ തുടക്കമാണ് അവിടെയുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനത്തിന്റെ ഹോളി ആശംസിച്ചാണ് മന്‍കി ബാത്ത് പ്രഭാഷണം പ്രധാനമന്ത്രി അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."