HOME
DETAILS

അക്ഷരമധുരം നുകരാന്‍ 3.25 ലക്ഷം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്

  
backup
June 01 2016 | 02:06 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-3-25-%e0%b4%b2%e0%b4%95%e0%b5%8d

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ 11,764 സ്‌കൂളുകളില്‍ നിന്നായി 3.25 ലക്ഷം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലെത്തും. കുരുന്നുകളെ വരവേല്‍ക്കാന്‍ വര്‍ണാഭമായ പ്രവേശനോത്സവമാണു വിദ്യാഭ്യാസവകുപ്പ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും. ഇതുകൂടാതെ സ്‌കൂള്‍തല പ്രവേശനോത്സവവും പഞ്ചായത്ത്, ബ്ലോക്ക്തല പ്രവേശനോത്സവവും ഉണ്ടായിരിക്കും. ഒന്നു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തകം, നവാഗതര്‍ക്കുള്ള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും ഇന്നു നടക്കും.
ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ മുതിര്‍ന്ന കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്നു പാട്ടുപാടിയും മധുരംനല്‍കിയും അക്ഷരകിരീടം അണിയിച്ചും സ്വീകരിക്കും. പിന്നണിഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ സര്‍വശിക്ഷാ അഭിയാന്‍ മീഡിയാവിഭാഗം നിര്‍മിച്ച ഗാനം ആലപിച്ചാണ് മുതിര്‍ന്ന കുട്ടികള്‍ കുരുന്നുകളെ വരവേല്‍ക്കുക. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഈ വര്‍ഷം രാവിലെ 10 മുതല്‍ നാലു വരെയും നഗരപ്രദേശത്തെ സ്‌കൂളുകള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയുമായിരിക്കും പ്രവര്‍ത്തിക്കുക. എട്ടു പീരിയഡായിരിക്കും ഉണ്ടാകുക. ഇന്നു മുതല്‍തന്നെ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കും. പാഠപുസ്തക വിതരണം പൂര്‍ണമായും ഈ മാസം തന്നെ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. ഇനിയും 25 ശതമാനം പുസ്തകങ്ങളുടെ അച്ചടി ബാക്കിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago