HOME
DETAILS
MAL
അഴിമതി കുറഞ്ഞ ജി.സി.സി രാജ്യങ്ങളില്‍ യു.എ.ഇയും ഖത്തറും മുന്നില്‍
backup
February 26 2018 | 03:02 AM
റിയാദ്: അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ സഊദി അറേബ്യ 57-ാം സ്ഥാനത്ത്. നേരത്തെ 61-ാം സ്ഥാനത്തായിരുന്നു സഊദി. ജി.സി.സി രാഷ്ട്രങ്ങളില്‍ യു.എ.ഇയും ഖത്തറുമാണു മുന്നിലുള്ളത്.
ലോകരാജ്യങ്ങളിലെ ഭരണസുതാര്യതയും അഴിമതിവിരുദ്ധ നീക്കങ്ങളും പരിശോധിക്കുന്ന ആഗോള ഏജന്‍സിയായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനലാണു കണക്കുകള്‍ പുറത്തുവിട്ടത്.
ജി.സി.സി രാജ്യങ്ങയില്‍ ഏറ്റവും അഴിമതി കുറഞ്ഞ യു.എ.ഇ 21-ാം സ്ഥാനത്തും ഖത്തര്‍ 29-ാം സ്ഥാനത്തുമാണുള്ളത്. 89 പോയിന്റുകളുമായി ന്യൂസിലന്‍ഡും ഡെന്മാര്‍ക്കുമാണ് അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ 81-ാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."