ഖത്തറിലെ സ്‌കൂള്‍ ഫീസ് വര്‍ധന: ഭൂരിഭാഗം അപേക്ഷകളും തള്ളി
ദോഹ: ഫീസ് വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ സ്‌കൂളുകളുടെ അപേക്ഷ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം തള്ളി. ഈ വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിപ്പക്കണമെന്ന ആവശ്യം ഉന്നയിച്ച് 144 സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണു മന്ത്രാലയത്തെ സമീപിച്ചത്. കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നും പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നും 29 സ്‌കൂളുകളുടെ അപേക്ഷ ആദ്യം തന്നെ തള്ളിയിരുന്നു. തുടര്‍ന്നുള്ള 115 അപേക്ഷകളില്‍ മന്ത്രാലയം 27 എണ്ണം മാത്രമാണു സ്വീകരിച്ചത്.
ഇത്തവണ 27 സ്‌കൂളുകള്‍ക്കു മാത്രമാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ ഹമദ് ആല്‍ഖാലി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 27 സ്‌കൂളുകളില്‍ രണ്ടുമുതല്‍ 20 വരെ ശതമാനം ഫീസ് വര്‍ധനയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം അനുമതി ലഭിച്ച സ്‌കൂളുകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
നാല് കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് 15 ശതമാനത്തിനു മുകളില്‍ ഫീസ് വര്‍ധനയ്ക്ക് അനുമതിയുണ്ട്. അവശേഷിക്കുന്നവയ്ക്ക് പത്തുശതമാനമോ അതില്‍താഴെയോ ആണു വര്‍ധനയ്ക്ക് അനുമതി. നിലവില്‍ ട്യൂഷന്‍ ഫീസുകള്‍ക്കു പരിധി നിശ്ചയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."