ശുഹൈബ് വധം: ബഹളത്തില്‍ മുങ്ങി സഭ, ചോദ്യോത്തര വേള നിര്‍ത്തി വച്ചു
തിരുവനന്തപുരം: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം നിയമസഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.
നടുത്തളത്തിലിറങ്ങി. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ വെല്ലിനു മുമ്പില്‍ മുദ്രാവാക്യം മുഴക്കി.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രിയകാര്യ സമിതി അംഗം കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഏഴ് ദിവസം പിന്നിട്ടു. സുധാകരന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഡി.സി.സി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ തിക്കിതിരക്കി എത്തുന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാകുന്നില്ല.
തെരൂരിലെ ചായക്കടയില്‍ വച്ചായിരുന്നു ഇക്കഴിഞ്ഞ 12ന് രാത്രി വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബിനെ വെട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."