HOME
DETAILS

രാമന്‍ പ്രഭാവം

  
backup
February 26 2018 | 03:02 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b5%e0%b4%82

ശാസ്ത്രത്തോട് താല്‍പര്യമുണ്ടായിട്ടും ജീവിതസാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാത്തതിനാല്‍ അസിസ്റ്റന്റ് അക്കൗണ്ട് ജനറലായി ജോലി ചെയ്തയാളാണ് പിന്നീട് ഇന്ത്യകണ്ട മികച്ച ശാസ്ത്രജ്ഞനായത്. എന്നാല്‍ താല്‍പര്യങ്ങള്‍ എതിരു നിന്നിട്ടും ജീവിതം മാറിമറിയുകയായിരുന്നു ഒരു സ്ഥാപനം സന്ദര്‍ശിച്ചതിലൂടെ. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് എന്ന സ്ഥാപനം സന്ദര്‍ശിച്ചില്ലെങ്കില്‍ ഇന്ത്യക്കു നഷ്ടമാവുക, ലോകത്തിനു നഷ്ടമാവുന്നത് ഒരു ശാസ്ത്രജ്ഞനെയായിരിക്കും. പ്രസിദ്ധമായ രാമന്‍ ഇഫക്ട് എന്നറിയപ്പെട്ട ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസം ലോകത്തിനു സമര്‍പ്പിച്ചത് സി.വി രാമനാണ്.

ഒഴിവുസമയങ്ങളില്‍ ഈ സ്ഥാപനത്തില്‍ പരീക്ഷണങ്ങളില്‍ മുഴുകിക്കഴിഞ്ഞ രാമന്‍ അധ്യാപക സേവനത്തിനിറങ്ങി. കൊല്‍ക്കത്തയിലെ യൂനിവേഴ്‌സിറ്റി സയന്‍സ് കോളജിലെ പ്രൊഫസറായി. നാലു വര്‍ഷത്തിനു ശേഷം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നു രാമനെ തേടി ഒരു കത്തുവന്നു. ബ്രിട്ടിഷ് കോളനി രാജ്യങ്ങളുടെ ശാസ്ത്ര കോണ്‍ഗ്രസിലേക്കുള്ള ക്ഷണമായിരുന്നു അത്. ആ യാത്രയിലാണ് കടലിന്റെ നീലിമ രാമന്റെ ചിന്തയെ പിടിച്ചുലച്ചത്.

 

ജനനം


ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്നാണ് മുഴുവന്‍ പേര്. 1888 നവംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനനം. ഗണിതാധ്യപകനായ ചന്ദ്രശേഖര അയ്യറാണ് പിതാവ്. അമ്മ പാര്‍വതി അമ്മാളും. പതിനൊന്നാം വയസില്‍ ഡബിള്‍ പ്രൊമോഷനോടെ മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. ബിരുദപഠനത്തിനായി കോളജില്‍ ചേര്‍ന്ന അദ്ദേഹത്തെ എം.എക്കു പഠിക്കുമ്പോള്‍ പഠനവിഷയങ്ങളിലെല്ലാം അഗാധ പാണ്ഡിത്യമുണ്ടെന്ന് മനസിലാക്കിയ അധ്യാപകര്‍ ക്ലാസില്‍ വരുന്നതില്‍ നിന്നും ഇളവ് അനുവദിച്ചു. അക്കാലത്ത് പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താന്‍ ഏറെ സമയം ലഭിച്ചു.
ഇന്ത്യന്‍ ധനകാര്യ സര്‍വിസ് പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ച രാമന്‍ കൊല്‍ക്കത്തയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിയില്‍ ചേര്‍ന്നു.

 

രാമന്‍ പ്രഭാവത്തിന് 90 വയസ്

ഓക്‌സ്‌ഫോര്‍ഡ് യാത്രയില്‍ മനസിനെ പിടിച്ചുലച്ച സംഭവത്തെക്കുറിച്ച് തിരിച്ചെത്തിയ ശേഷം പഠിക്കാന്‍ ആരംഭിച്ചു. കടല്‍ ജലയാത്രകള്‍ പ്രകാശത്തെ പ്രകീര്‍ണനം ചെയ്യുന്നതാണ് നീലിമയ്ക്കു കാരണമെന്ന് അദ്ദേഹം കണ്ടെത്തി. പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം രാമന്‍ പ്രഭാവത്തില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ വിജയംകണ്ടു.
പ്രകാശം ഒരു വസ്തുവില്‍ വന്നു പതിക്കുമ്പോള്‍, വന്നു പതിക്കുന്നതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആവൃത്തിയുള്ള ഊര്‍ജവും പ്രകാശവും പുറത്തേക്കു പ്രകീര്‍ണനം ചെയ്യപ്പെടുമെന്ന് തെളിയിച്ചു. ഇത് രാമന്‍ പ്രഭാവം എന്ന പേരിലറിയപ്പെട്ടു. അതുവരെ വിശ്വസിക്കപ്പെട്ടിരുന്ന ആകാശമല്ല, കടല്‍വെള്ളം തന്നെയാണ് നീലനിറത്തിനു കാരണമെന്ന് അദ്ദേഹം തെളിയിച്ചു. സുതാര്യ വസ്തുവിലൂടെ പുറത്തുവരുന്ന വര്‍ണപ്രകാശത്തെ രാമന്‍ സ്‌പെക്ട്രം എന്നു വിളിക്കുന്നു.
രാമന്‍ പ്രഭാവം 1928 ഫെബ്രുവരി 28നായിരുന്നു കണ്ടുപിടിച്ചത്. ഏറെ വൈകാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പഠനങ്ങളും രാമന്‍ പ്രഭാവത്തെ അടിസ്ഥാനമാക്കി ഉണ്ടായി. 1930ല്‍ രാമന്റെ കണ്ടെത്തലിന് നൊബേല്‍ സമ്മാനവും ലഭിച്ചു. എഷ്യയില്‍ ആദ്യമായി ലഭിക്കുന്ന ശാസ്ത്ര നൊബേല്‍ ആയിരുന്നു അത്. ഈ കണ്ടുപിടുത്തത്തിന്റെ ഓര്‍മയ്ക്കാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്.


അംഗീകാരങ്ങള്‍

നൊബേല്‍ സമ്മാനമായി ലഭിച്ച തുക പരീക്ഷണങ്ങള്‍ക്കായി രത്‌നങ്ങള്‍ വാങ്ങാനാണ് അദ്ദേഹം ചെലവഴിച്ചത്. പരീക്ഷണത്തിനായി കഠിനമായ പ്രയത്‌നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിരന്തരമായി അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ചുറ്റുമുള്ളതിനെ തിരിച്ചറിഞ്ഞ് അതിനെ കുറിച്ച് പഠിച്ചു. അതുകൊണ്ടുതന്നെ നിരവധി അംഗീകാരങ്ങളും തേടിയെത്തി.
പഠനകാലത്തുതന്നെ അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ വിദേശത്തെ പ്രസിദ്ധമായ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാല അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം നല്‍കി. ലണ്ടനിലെ പ്രശസ്തമായ റോയല്‍ സൊസൈറ്റി ലോകനിലവാരമുള്ള ശാസ്ത്ര ഗവേഷകന്‍ എന്ന നിലയില്‍ അംഗത്വം നല്‍കി. 1954ല്‍ ഭാരതരത്‌നവും 1957ല്‍ ലെനിന്‍ പീസ് പ്രൈസും അമേരിക്കയുടെ ഫ്രാങ്ക്‌ളിന്‍ മെഡലും അദ്ദേഹത്തിനു ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  7 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  7 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  7 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  7 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago