ജുബൈല്‍ കെ.എം.സി.സി പാചക മേള ശ്രദ്ധേയമായി.
ദമാം: കെ എം സിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നു മാസം നീളുന്ന 'ജുബൈലോത്സവം 2018' കലാകായികസാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായുള്ള ' വനിതാ സഭ' യുടെ ഭാഗമായി സംഘടിപ്പിച്ച പായസ, പാചക മത്സരം ശ്രദ്ധേയമായി.
നൂറുകണക്കിന് വനിതകള്‍ പങ്കെടുത്ത മത്സരത്തില്‍ അടപ്രഥമന്‍, ചേനപ്പയാസം, മത്തന്‍ പായസം , ബീറ്റ്‌റൂട്ട് പായസം, വഴുതനപ്പയാസം , പാവയ്ക്ക പായസം , അരവണ പായസം, പാല്‍പ്പായസം, പപ്പായപ്പയാസം, ചക്കപ്പായസം, ഉള്ളിപ്പയാസം, കാരറ്റ് പായസം, ചെറുപയര്‍ പരിപ്പ് പായസം, സ്‌ക്വയര്‍ മക്ക്രോണി പായസം, മാമ്പഴം പായസം , മുതിര പായസം , കടലപ്പരിപ്പ് പായസം, ചെരങ്ങ പായസം, കോണ്‍ പായസം , പഴം പായസം , ഉന്നക്കായ പായസം, പൈനാപ്പിള്‍ പായസം , മുളയരി പായസം, കുമ്പളങ്ങ പായസം തുടങ്ങി വിവിധതരം പായസം മേളയില്‍ ഒരുക്കിയിരുന്നു. കൂടാതെ മൈലാഞ്ചിയിടല്‍ മത്സരവും കുട്ടികളുടെ മത്സരങ്ങളും ഒരുക്കിയിരുന്നു.
പ്രമുഖ പാചക വിദഗ്ധരായ ധനേഷ് കുമാര്‍, ഷീജ ധനേഷ് കുമാര്‍, മുഹമ്മദ് കുട്ടി മാവൂര്‍ എന്നിവര്‍ പായസ മത്സരത്തിന്റെ വിധി കര്‍ത്താക്കളായിരുന്നു.പ്രമുഖ മെഹന്ദി ഡിസൈനര്‍മാരായ ഷബ്‌ന സത്താര്‍,റജുല സാബിര്‍ എന്നിവര്‍ മൈലാഞ്ചിയിടല്‍ മത്സരങ്ങള്‍ക്ക് വിധി നിര്‍ണയം നടത്തി.ജുബൈല്‍ കെ.എം.സി.സി വനിതാ വിഭാഗം നേതാക്കളായ സൗജി റഹീം,നജ്‌ല അമീന്‍ അസ്ഹര്‍,നാജിറ ഷംസുദ്ദീന്‍,ഷിബിന സലാം,ഷെഹര്‍ബാന്‍ അബ്ദുല്‍ ഹമീദ്,ഫസീല ശിഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."